HOME
DETAILS

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  
Web Desk
February 18, 2026 | 12:15 PM

toddlers gold chain snatched while boarding bus in tirur police hunt for suspects after cctv reveals trickery

മലപ്പുറം: തിരൂർ ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ തിരക്കിനിടയിൽ പിഞ്ചുകുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. വൈരംകോട് വേലയ്ക്ക് പോകാനായി ബസ് കയറുന്നതിനിടെയായിരുന്നു മോഷണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലിസ്.

ഇന്നലെ രാവിലെ 11 മണിയോടെ തിരൂർ ബസ് സ്റ്റാൻഡിലാണ് സംഭവം. വൈരംകോട് വേലയ്ക്ക് പോകാനായി 'മർജാൻ' എന്ന ബസിൽ കയറാൻ ശ്രമിക്കുകയായിരുന്നു പരാതിക്കാരും കുടുംബവും. ബസിന്റെ വാതിലിന് സമീപം വലിയ തിരക്ക് അനുഭവപ്പെട്ട സമയം നോക്കിയായിരുന്നു മോഷണം. തട്ടമിട്ട രണ്ട് സ്ത്രീകൾ കുട്ടിയുടെ പിന്നിലായി നിലയുറപ്പിക്കുകയും, അതിലൊരാൾ ഇടതുകൈ ഷാളിനുള്ളിൽ ഒളിപ്പിച്ച് അതിവിദഗ്ധമായി കുട്ടിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.

ക്ഷേത്രത്തിലെത്തിയ ശേഷമാണ് കുട്ടിയുടെ മാല നഷ്ടപ്പെട്ട വിവരം വീട്ടുകാർ ശ്രദ്ധിക്കുന്നത്. ആദ്യം ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. തുടർന്ന് ബസ് ജീവനക്കാരെ വിവരമറിയിക്കുകയും ബസിനുള്ളിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയുമായിരുന്നു. അര പവന്റെ മാലയാണ് നഷ്ടപ്പെട്ടത്.

വീട്ടുകാരുടെ പരാതിയെത്തുടർന്ന് താനൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ തിരക്ക് മുതലെടുത്ത് മോഷണം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ദൃശ്യങ്ങളിലുള്ള സ്ത്രീകളെ തിരിച്ചറിയാനായി പൊലിസ് നാട്ടുകാരുടെ സഹായം തേടിയിട്ടുണ്ട്.

 

 

 

theft at tirur bus stand: toddler's gold chain snatched by women suspects police in tanur have launched an investigation after a half-sovereign gold chain was stolen from a toddler at the tirur bus stand. the incident occurred around 11:00 am while a family was boarding a bus to attend the vairamkode vela.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൊര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചാല്‍ പ്രതിസന്ധി നേരിടാന്‍ പോകുന്നത് ഇന്ത്യ അടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍

International
  •  4 days ago
No Image

റാസൽഖൈമയിൽ ഇറാനിയൻ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ പതിച്ചത് അൽ ഹംറ വില്ലേജിൽ, ആളപായമില്ല

uae
  •  4 days ago
No Image

ഇറാന്റെ പുതിയ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി മാജിദ് ഇബ്ൻ അൽ-റെസ ചുമതലയേറ്റു

International
  •  4 days ago
No Image

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ; നെതന്യാഹുവിന് എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല! | Iran Attacks Israel Live

International
  •  4 days ago
No Image

ഖത്തറിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാനിയൻ ഡ്രോണാക്രമണം; ആളപായമില്ല

International
  •  4 days ago
No Image

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരന്‍ മരിച്ചു

International
  •  4 days ago
No Image

നതാന്‍സ് ആണവനിലയം യു.എസ് ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് ഇറാന്‍; ആണവ ചോര്‍ച്ചയ്ക്ക് സാധ്യത, ആശങ്ക 

International
  •  4 days ago
No Image

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ആശുപത്രിയിലായ ശ്രീക്കുട്ടി തിരികെ ജീവിതത്തിലേക്ക്; ആശുപത്രി വിട്ടു 

Kerala
  •  4 days ago
No Image

ഈ യുദ്ധം ട്രംപിന്റെ താൽപ്പര്യം, ഞങ്ങൾ ഇതിലില്ലെന്ന് അമേരിക്കൻ ജനത; ഇറാനെതിരായ ആക്രമണത്തെ എതിർത്ത് നാലിൽ മൂന്ന് പേരും

International
  •  4 days ago
No Image

ഇറാനില്‍ മരണം 550 കവിഞ്ഞു; ഇസ്‌റാഈലിന്റെ സ്‌കൂള്‍ ആക്രമണത്തില്‍ പൊലിഞ്ഞത് 180 പെണ്‍കുട്ടികള്‍| Israel, US Attack on Iran Live

International
  •  4 days ago