HOME
DETAILS

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16-ന് വോട്ടെടുപ്പ്

  
February 18, 2026 | 12:47 PM

rajya sabha elections for 37 seats to be held on march 16 results on same day

ന്യൂഡൽഹി: രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 16-നാണ് വോട്ടെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പ്രമുഖ നേതാക്കളായ ശരദ് പവാർ, കനിമൊഴി, അഭിഷേക് മനു സിങ്‌വി എന്നിവരടക്കം കാലാവധി പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ്.

വിജ്ഞാപനം പുറപ്പെടുവിക്കുന്നത്: ഫെബ്രുവരി 26

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 05

വോട്ടെടുപ്പ്: മാർച്ച് 16 (രാവിലെ 9 മുതൽ വൈകിട്ട് 4 വരെ)

ഫലപ്രഖ്യാപനം: മാർച്ച് 16 (രാത്രിയോടെ)

ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിവ് വരുന്നത് മഹാരാഷ്ട്രയിലാണ്. ഏഴ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്, ബിഹാർ, പശ്ചിമ ബംഗാൾ എന്നി സംസ്ഥാനങ്ങളിൽ 5 സീറ്റുകളിലേക്ക് വീതവും, ഒഡിഷ 4 സീറ്റുകൾ, അസം 3 സീറ്റുകൾ, ഹരിയാന, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നി സംസ്ഥാനങ്ങളിൽ 2 സീറ്റുകളിലേക്കും ഹിമാചൽ പ്രദേശിൽ ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ദേശീയ രാഷ്ട്രീയത്തിലെ അതികായൻ ശരദ് പവാറാണ് കാലാവധി പൂർത്തിയാക്കുന്നവരിൽ പ്രധാനി. ഇവർക്ക് പുറമെ കനിമൊഴി, പ്രിയങ്ക ചതുർവേദി, അഭിഷേക് മനു സിങ്‌വി, രാംദാസ് അത്തവാലെ, തിരുച്ചി സിവ, തമ്പിദുരൈ, ജികെ വാസൻ, റിതബ്രത ബാനർജി, സാകേത് ഗോഖലെ, ഉപേന്ദ്ര കുശ്വാഹ, ഹരിവൻഷ് നാരായൺ സിങ് തുടങ്ങിയവരും ഇക്കുറി വിരമിക്കുന്നവരുടെ പട്ടികയിലുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പത്ത് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തിൽ ഏറെ നിർണ്ണായകമാകും.

 

 

The Election Commission of India has officially announced the schedule for biennial elections to fill 37 Rajya Sabha seats across 10 states. The voting is scheduled for March 16, 2026, as the terms of several veteran leaders are set to expire in April.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.ജിയോടും,മക്ലാരനോടും മാറ്റുരയ്ക്കാൻ ഇന്ത്യയുടെ പെൺപട; ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് പ്രഖ്യാപനം ഏപ്രിൽ 20-ന്

Cricket
  •  2 days ago
No Image

'ആശങ്ക വേണ്ട, യുഎഇയിലെ ജനജീവിതം സാധാരണ നിലയിൽ'; വിദ്യഭ്യാസവും വ്യാപാരവും തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ

uae
  •  2 days ago
No Image

വിഷമെന്നറിയാതെ അച്ഛൻ നൽകിയ ജ്യൂസ് കുടിച്ചു, മക്കളെ അപായപ്പെടുത്തി ജീവനൊടുക്കി പിതാവ്, നാടിനെയാകെ കണ്ണീരിലാഴ്ത്തി ശിവനന്ദന

crime
  •  2 days ago
No Image

ചന്ദ്രഗ്രഹണം; ടി-20 സെമിഫൈനല്‍ മത്സരങ്ങള്‍ക്കുള്ള പരിശീലന സമയം നീട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം 

latest
  •  2 days ago
No Image

ഒമാനിലെ തുറമുഖങ്ങൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം: സലാലയിലും ദുഖമിലും സ്ഫോടനം; ഗൾഫിൽ എണ്ണക്കപ്പൽ നീക്കം പ്രതിസന്ധിയിൽ

oman
  •  2 days ago
No Image

സംഘർഷ സാഹചര്യം കണക്കിലെടുത്ത് എൻട്രി വിസകളുടെ കാലാവധി നീട്ടി ഖത്തർ; ഫീസില്ല, അപേക്ഷയും നൽകേണ്ട

qatar
  •  2 days ago
No Image

അന്താരാഷ്ട്ര വേദിയിൽ നിശബ്ദ പ്രതിഷേധം; ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ടീം; ലോകം ചർച്ച ചെയ്യുന്നത് ഈ 'കരുത്ത്'

Football
  •  3 days ago
No Image

മാധ്യമ പ്രവർത്തകയുടെ വേഷത്തിൽ ഇറാനിലേക്ക് നുഴഞ്ഞ് കയറിയ ചാര സുന്ദരി: ആരാണ് കാതറിൻ പെറസ് ശഖ്ദം? In - Depth

International
  •  3 days ago
No Image

The Strait of Hormuz Crisis: Asian Nations, Including India, Brace for Impact

International
  •  3 days ago
No Image

യുഎഇ വ്യോമാതിർത്തി ഭാഗികമായി തുറന്നു: മണിക്കൂറിൽ 48 വിമാനങ്ങൾക്ക് അനുമതി; യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  3 days ago