നുവൈസീബ് അതിർത്തിയിൽ വൻ സിഗരറ്റ് വേട്ട; സോപ്പ് പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 700-ലേറെ കാർട്ടൺ സിഗരറ്റ് പിടികൂടി
കുവൈത്ത് സിറ്റി: അതിർത്തി കടന്നുള്ള കള്ളക്കടത്ത് തടയുന്നതിനുള്ള കർശന പരിശോധനയുടെ ഭാഗമായി നുവൈസീബ് അതിർത്തിയിൽ നടന്ന രണ്ട് വ്യത്യസ്ത പരിശോധനകളിലായി 704 കാർട്ടൺ സിഗരറ്റുകൾ പിടികൂടി കസ്റ്റംസ്. അതിർത്തി കടക്കാൻ ശ്രമിച്ച രണ്ട് വാഹനങ്ങളിൽ നിന്നാണ് അതീവ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ ഇവ കണ്ടെത്തിയത്.
പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ കള്ളക്കടത്തുകാർ സ്വീകരിച്ച പ്രൊഫഷണൽ രീതികൾ കസ്റ്റംസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. സംശയം തോന്നിയ ഒരു വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ സോപ്പ് പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 200 പായ്ക്ക് സിഗരറ്റുകൾ കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായിരുന്നു ഈ നീക്കം.
രണ്ടാമത്തെ കേസിൽ അതിർത്തി കടക്കാൻ ശ്രമിച്ച മറ്റൊരു വാഹനത്തിൽ നിന്ന് 504 കാർട്ടൺ സിഗരറ്റുകളാണ് പിടിച്ചെടുത്തത്. വാഹനത്തിന്റെ പിൻഭാഗത്തെ രഹസ്യ അറകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
പിടിച്ചെടുത്ത സിഗരറ്റുകളുടെയും വാഹനങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുകയും ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. തുടർനടപടികൾക്കായി പ്രതികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് (CID) കൈമാറിയിട്ടുണ്ട്.
അതിർത്തി കടന്നുള്ള എല്ലാ കള്ളക്കടത്ത് ശ്രമങ്ങളെയും ശക്തമായി നേരിടുമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ആവർത്തിച്ചു. വാഹനങ്ങളുടെ ഓരോ നീക്കവും നിരീക്ഷിക്കാൻ ആധുനിക സംവിധാനങ്ങളും ഇൻസ്പെക്ടർമാരുടെ കർശന ജാഗ്രതയും അതിർത്തിയിൽ ഉറപ്പാക്കിയിട്ടുണ്ട്.
authorities at the nuwaiseeb border foiled a major smuggling attempt, seizing more than 700 cartons of cigarettes concealed inside soap boxes. officials confirmed strict inspections and warned of tougher measures against illegal cross-border trade activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."