HOME
DETAILS

ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ 50 കോടിയുടെ നഷ്ടമെന്ന് പരാതി; കാരണം അവ്യക്തമെന്ന് ഫയർഫോഴ്സ്; പൊലിസ് കേസെടുത്തു

  
February 18, 2026 | 1:27 PM

jayalakshmi silks fire police register case as 50 crore loss reported fire force says cause unclear

കോഴിക്കോട്: പാളയം ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടിത്തത്തിൽ പൊലിസ് കേസെടുത്തു. സ്ഥാപനത്തിലെ മാനേജരുടെ പരാതിയിൽ കോഴിക്കോട് ടൗൺ പൊലിസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തീപിടിത്തത്തിൽ ഏകദേശം 50 കോടി രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഫയർഫോഴ്സ് സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.  കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ മറ്റു ഭാ​ഗങ്ങളിലേക്ക് പടർന്നത്.

കെട്ടിടത്തിലെ ഫയർ സേഫ്റ്റി സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചിരുന്നതായും പുക ഉയർന്ന ഉടൻ തന്നെ ഓട്ടോമാറ്റിക് സ്പ്രിംങ്കളറുകൾ പ്രവർത്തിച്ചു തുടങ്ങിയതായും ഫയർഫോഴ്സ് സമർപ്പിച്ച പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നു.

രണ്ടാം നിലയിൽ വൻതോതിൽ തുണിത്തരങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നതാണ് തീ അതിവേഗം പടരാനും ആഘാതം വർദ്ധിക്കാനും കാരണമായത്. ജില്ലാ ഫയർ ഓഫീസർ തയ്യാറാക്കിയ ഈ റിപ്പോർട്ട് നാളെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി സിൽക്സിന്റെ മൂന്നുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. നഗരത്തെ നടുക്കിയ ദുരന്തത്തിൽ 20-ലധികം ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് രാത്രിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

 

 

 

The Kozhikode Town Police have registered a case following a massive fire at Jayalakshmi Silks in Palayam. According to a complaint filed by the store manager, the blaze resulted in an estimated loss of 50 crore.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  4 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  4 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  4 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  4 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  4 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  4 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  4 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  4 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  4 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  4 days ago