HOME
DETAILS

സർക്കാരിന് ഇരട്ട പ്രഹരം; മെഡിക്കൽ കോളേജ് അധ്യാപകർക്കൊപ്പം പിജി ഡോക്ടർമാരും സമരത്തിന്; നാളെ ഒപി ബഹിഷ്‌കരിക്കും

  
February 18, 2026 | 2:52 PM

kerala medical colleges face further crisis as pg doctors join strike tomorrow

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം നാളെ മുതൽ കൂടുതൽ പ്രതിസന്ധിയിലേക്ക്. മെഡിക്കൽ കോളേജ് അധ്യാപകർക്ക് പിന്നാലെ പി.ജി. ഡോക്ടർമാരും നാളെ പണിമുടക്കും. ഒ.പി വിഭാഗം ബഹിഷ്‌കരിച്ചാണ് പി.ജി. ഡോക്ടർമാർ സമരത്തിനിറങ്ങുന്നത്.

മെഡിക്കൽ കോളേജ് അധ്യാപകരുടെ സമരം കാരണം തങ്ങളുടെ പഠനം തടസ്സപ്പെടുന്നുവെന്നും, സർക്കാർ സ്റ്റൈപ്പന്റ് വർദ്ധനവ് ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും ആരോപിച്ചാണ് പി.ജി. ഡോക്ടർമാർ പ്രതിഷേധത്തിനൊരുങ്ങുന്നത്.

നിലവിൽ അധ്യാപകർ സമരത്തിലായതിനാൽ പി.ജി. ഡോക്ടർമാരെ ഉപയോ​ഗിച്ചാണ് മെഡിക്കൽ കോളേജുകൾ പ്രവർത്തിക്കുന്നത്. എന്നാൽ ഇവർ കൂടി സമരത്തിനിറങ്ങുന്നതോടെ രോഗികൾ പ്രതിസന്ധിയിലാകും.

 

അതേസമയം, സർക്കാർ നിലപാട് അനുകൂലമല്ലെങ്കിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കൂടി നിർത്തിവെക്കാൻ കെജിഎംസിടിഎ (KGMCTA) തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ, കാഷ്വലിറ്റി, ഐസിയു, ലേബർ റൂം, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം തുടങ്ങിയ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും.

The functioning of medical colleges in Kerala is set to face further disruption as PG doctors join the strike tomorrow, boycotting outpatient (OP) services. This follows the ongoing protests by medical college teachers, exacerbating the healthcare crisis in the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ യുദ്ധത്തിന് ശേഷം ലക്ഷ്യം ക്യൂബ; വിദേശനയത്തിൽ നിർണായക പ്രഖ്യാപനവുമായി ട്രംപ്

International
  •  2 days ago
No Image

ശ്രീനാരായണഗുരു - ഗാന്ധിജി മഹാസംഗമ ശതാബ്ദി ആഘോഷം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Kerala
  •  2 days ago
No Image

മകന്റെ ക്രൂരമർദ്ദനമേറ്റ പിതാവ് മരിച്ചു; സംഭവം ഷൊർണൂരിൽ മദ്യലഹരിയിൽ

crime
  •  2 days ago
No Image

ഇറാൻ യുദ്ധം തുടരാൻ ട്രംപിന് സെനറ്റിന്റെ പച്ചക്കൊടി; 'മാഗ' സഖ്യത്തിൽ കടുത്ത ഭിന്നത

International
  •  2 days ago
No Image

വയനാട് പുനരധിവാസം; ഡി.വൈ.എഫ്.ഐ ഫണ്ടിനെ ചൊല്ലി വിവാദം

Kerala
  •  2 days ago
No Image

അമേരിക്കൻ മാതൃകയിൽ സൈന്യത്തെ പരിഷ്കരിക്കാൻ ചൈന: ഇന്ത്യക്ക് പുതിയ പ്രതിരോധ വെല്ലുവിളി

International
  •  2 days ago
No Image

യുദ്ധ വ്യാപന സൂചന നൽകി ആറാംദിനം; മരണസംഖ്യ ഉയരുന്നു

International
  •  2 days ago
No Image

ആറ്റുകാൽ പൊങ്കാല: മാലിന്യനീക്കം വൈകുന്നു; ബിജെപി കൗൺസിലറുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

Kerala
  •  2 days ago
No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  3 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  3 days ago