HOME
DETAILS

അതിവേഗ നീക്കം; നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

  
Web Desk
February 18, 2026 | 3:34 PM

pinarayi government has approached the supreme court of india against the high court verdict that canceled the navakerala survey

ന്യൂഡല്‍ഹി: നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് പിണറായി സര്‍ക്കാര്‍. സര്‍വേ റദ്ദാക്കി 24 മണിക്കൂറിനുള്ളിലാണ് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് നവകേരള സര്‍വേയെന്നും, ഹൈക്കോടതി വിധിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. 

കാബിനറ്റ് തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് ഹരജിയിലെ വാദം. ഇത് എങ്ങനെയാണ് ഹൈക്കോടതി റദ്ദാക്കുകയെന്നും സര്‍ക്കാര്‍ ഹരജിയില്‍ ചോദിച്ചു. അപ്പീലില്‍ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും. 

കഴിഞ്ഞ ദിവസമാണ് നവകേരള സർവേക്ക് അനുമതി റദ്ദാക്കി ഹെെക്കോടതി ഉത്തരവിറക്കിയത്. സർവേ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി നിരീക്ഷിച്ചു. 20 കോടി രൂപ വകയിരുത്തിയ സർവേ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. 

സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവേ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചതെന്നായിരുന്നു വിശദീകരണം.  സർവേക്ക് വേണ്ടി നിരവധി പാർട്ടി പ്രവർത്തകരെ ഒരു പോർട്ടൽ വഴി കണ്ടെത്തുകയും ചെയ്തു. വീടുകൾ കയറി സർവേക്ക് തുടക്കമിടുകയും ചെയ്തിരുന്നു. തുടർന്നാണ് ഇതിനെതിരെ കോടതിയിൽ ഹരജി നൽകുന്നത്. സി.പി.എം പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹരജിക്കാർ കോടതിയിൽ പറഞ്ഞത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹരജിയിൽ കോടതി നിരവധി തവണ വാദം കേട്ടിരുന്നു. അതിനുശേഷമാണ് ഇതിൽ ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഇല്ല എന്ന് കണ്ടെത്തിക്കൊണ്ട് ഹൈക്കോടതി പദ്ധതി റദ്ദാക്കിയിരിക്കുന്നത്. 

Pinarayi government has approached the Supreme Court of India against the High Court verdict that canceled the Navakerala Survey. Kerala filed the appeal within 24 hours of the High Court’s decision. The government stated that the Navakerala Survey is a policy decision and pointed out inconsistencies in the High Court ruling in its petition.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  6 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  6 days ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  6 days ago
No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  6 days ago
No Image

യു.എസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ വീണ്ടും  ആക്രമണം?, ഒന്നില്‍ കൂടുതല്‍ സ്‌ഫോടനശബ്ദം, കുവൈത്തില്‍ അപകട സൈറണ്‍| Israel, US Attack on Iran Live

International
  •  6 days ago
No Image

എം.എം മണിക്കും എം സ്വരാജിനും സീറ്റില്ല; ഉടുമ്പന്‍ചോലയില്‍ കെ.കെ ജയചന്ദ്രന്‍

Kerala
  •  6 days ago
No Image

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

മലയോരത്തേക്ക് മയിലുകള്‍ കുടിയേറുന്നു; പന്നിക്കൊപ്പം ഇനി മയില്‍ ശല്യവും; കണ്ണൂരില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍- വരള്‍ച്ചയുടെ സൂചനയോ..?

Kerala
  •  6 days ago
No Image

യുദ്ധം നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ്; ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം

International
  •  6 days ago
No Image

പ്രതിരോധതന്ത്രം മാറ്റി ഖത്തര്‍; ജനവാസമേഖല ഒഴിവാക്കാന്‍ പുതിയ നീക്കം; കടലിന് മുകളില്‍ വെച്ച് ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടും

qatar
  •  6 days ago