ചാനിയംകടവ് ടോള്‍ ബൂത്ത് അപകടാവസ്ഥയില്‍
പേരാമ്പ്ര: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാനിയംകടവ് പാലം വന്നപ്പോള്‍ ടോള്‍ പിരിക്കുന്നതിനായി സ്ഥാപിച്ച ടോള്‍ ബൂത്ത് അപകടാവസ്ഥയിലായത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. ടോള്‍ പിരിവ് നിറുത്തിയിട്ട് പത്തു വര്‍ഷത്തില്‍ കൂടുതലായെങ്കിലും ടോള്‍ ബൂത്ത് പൊളിച്ച് നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ ബൂത്തിന് മുകളിലായി കാടുകയറി ഏതു സമയത്തും വീഴുമെന്ന അവസ്ഥയിലാണുള്ളത്.
ബൂത്ത് പൊളിച്ച് മാറ്റാത്തതിനാല്‍ റോഡിന് വീതിയും കുറവാണ്. റോഡിന് നടുവിലായുള്ള ബൂത്ത് പലപ്പോഴും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും കാരണമാകുന്നുണ്ട്. പലതവണ നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് ബൂത്ത് പൊളിച്ച് നീക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യത്തിനുള്ള ഫണ്ട് അനുവദിച്ച് ഉത്തരവാകുന്നില്ലെന്ന മറുപടിയാണ് അതികൃതരില്‍ നിന്നു ലഭിക്കുന്നത്.
ബൂത്ത് പൊളിഞ്ഞ് വീണ് അപകടം ഉണ്ടാകുന്നതിന് മുന്‍പ് പൊളിച്ച് നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൂടാതെ രാത്രി സമയത്ത് ബൂത്തില്‍ സാമൂഹ്യവിരുദ്ധര്‍ തമ്പടിച്ച് മദ്യപാനവും മറ്റും നടത്തുന്നുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."