നാട്ടുപൂക്കള്‍ കൊണ്ട് ഓണപ്പൂക്കളം തീര്‍ത്ത് നിട്ടൂര്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
തൊട്ടില്‍പ്പാലം: അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പൂക്കളെ മാത്രം ആളുകള്‍ ആശ്രയിക്കുമ്പോള്‍ നമുക്കുചുറ്റുമുള്ള നാട്ടുപൂക്കള്‍ കൊണ്ടണ്ട് ഓണപ്പൂക്കളം തീര്‍ത്ത് നിട്ടൂര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വേറിട്ട മാതൃകയായി.
തുമ്പ മുതല്‍ അതിരാണി വരെയുള്ള നാട്ടുപൂക്കളാണ് കുട്ടികള്‍ പൂക്കളമൊരുക്കാനായി ഉപയോഗിച്ചത്.
വിവിധ വര്‍ണങ്ങളിലുള്ള അരിപ്പൂക്കള്‍, കൃഷ്ണകിരീടം, വാടാമല്ലി, തൊട്ടാവാടി, കോളാമ്പിപ്പൂവ്, കമ്മല്‍പ്പൂ, വെളുപ്പ്, ചെത്തിപ്പൂവ്, ചെമ്പരത്തിപ്പൂക്കള്‍, നന്ത്യാര്‍വട്ടം, കാശിത്തുമ്പ, കാക്കപ്പൂവ് തുടങ്ങിയ ഒട്ടേറെ പേരറിയുന്നതും അറിയാത്തതുമായ പൂക്കളുമുണ്ടണ്ടായിരുന്നു. വിലകൊടുത്തു വാങ്ങുന്ന പൂക്കളെകൊണ്ടണ്ട് ഓണത്തെ വരവേല്‍ക്കുന്ന ഈകാലത്ത് നാട്ടുപൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കാന്‍ തയാറായ കുട്ടികളുടെ ഉദ്യമത്തിന് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍ണപിന്തുണയുമുണ്ടായിരുന്നു.
ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ കുറ്റ്യാടി റീജ്യനലിന്റെ ആഭിമുഖ്യത്തില്‍ പൂക്കളമൊരുക്കിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് അംഗം ഇടത്തുംകര നാണു ഉദ്ഘാടനം ചെയ്തു. പി.പി ദിനേശന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."