താത്തൂര്‍ മഹല്ല് ഭരണസമിതി പിരിച്ചുവിടല്‍; കാന്തപുരം വിഭാഗം വഖഫ് ബോര്‍ഡിനെതിരേ
മാവൂര്‍: ഹൈക്കോടതിയെ തെറ്റിധരിപ്പിച്ച് താത്തൂര്‍ പള്ളി, മഹല്ല് ഭരണസമിതി പിരിച്ചുവിട്ടു കൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ കമ്മിറ്റി ഹൈക്കോടതിയില്‍ സ്‌റ്റേ നേടിയെടുത്തു. വഖഫ് ഭൂമി കൈയേറി വീട് നിര്‍മിച്ചത് വാടകയ്ക്കുനല്‍കാനാണെന്നാണ് പിരിച്ചുവിടപ്പെട്ട താത്തൂര്‍ പള്ളി, മഹല്ല് കമ്മിറ്റി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിത്. അതേസമയം ഈകെട്ടിടങ്ങള്‍ ഒരുകാരണവശാലും വാടകയ്ക്കുനല്‍കില്ലെന്നും പ്രസ്തുത വീടുകള്‍ വാടകയ്ക്കുനല്‍കിയാല്‍ ഗ്രാമപഞ്ചായത്ത് നല്‍കിയ കെട്ടിടനമ്പറുകള്‍ റദ്ദ്‌ചെയ്യാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ടന്നുമാണ് സാക്ഷികള്‍ മുഖേന ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ മഹല്ല് കമ്മിറ്റി മുദ്രപ്പേപ്പറില്‍ സാഷ്യപത്രംഎഴുതിനല്‍കിയത്.
ഈവ്യവസ്ഥക്ക് വിരുദ്ധമായാണ് ഇപ്പോള്‍ മഹല്ല് കമ്മിറ്റി ഹൈക്കോടതിയെ ബോധിപ്പിച്ചത്. സ്ഥാപനത്തിന്റെ സ്വന്തം ചെലവില്‍ വീടുകള്‍നിര്‍മിച്ച് വഖഫിന്റെ ഉത്തരവാദിത്വത്തില്‍ മാത്രം വാടകയ്ക്കുനല്‍കാനും അതുവഴി വഖഫ് ഭൂമിക്ക് മൂല്യവര്‍ധനവും നേട്ടവും ഉദ്ദേശിച്ചാണ് കെട്ടിടനിര്‍മാണമെന്നാണ് കമ്മിറ്റി ഹൈക്കോടതിയെ ബോധിപ്പിച്ചത്. വീടുനിര്‍മാണത്തിന് അനുമതി തേടി വഖഫ് ബോര്‍ഡിന് ഒരുവര്‍ഷം മുമ്പ് അപേക്ഷനല്‍കിയിരുന്നതായി മഹല്ല് കമ്മിറ്റി പറയുന്നു. സസ്‌പെന്റ് ചെയ്യപ്പെട്ട കമ്മിറ്റി, വീടുനിര്‍മാണം അടക്കമുള്ള എല്ലാ കാര്യങ്ങളും വഖഫ് ബോര്‍ഡുമായി അന്വേഷച്ച് മാത്രമാണ് ചെയ്യുന്നതെന്നുമാണ് ഇവരുടെവാദം.
അതേസമയം വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയല്ലാതെ വഖഫിന്റെ ഉത്തരവ് ലംഘിച്ച് ഒരുസംഘടനയുടെ നേതൃത്വത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് വഖഫ് ഭൂമി അന്യാധീനപ്പെടുത്തുവാനുള്ള നടപടികളാണ് കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും ധാരാളം മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റപ്പെട്ടെന്നും വഖഫ് ബോര്‍ഡിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിത്തിലാണ് കമ്മിറ്റിയെ പത്തു ദിവസത്തേക്കു സസ്‌പെന്റു ചെയ്യുന്നതെന്നാണ് വഖഫ് ബോര്‍ഡ് നോട്ടിസില്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."