വൈദ്യുതി പോസ്റ്റുകള്‍ തുരുമ്പെടുത്ത് തകര്‍ച്ചാ ഭീഷണിയില്‍
ഫറോക്ക്: ചാലിയാര്‍ തീരത്തെ 11 കെ.വി വൈദ്യുതി ലൈനിന്റെ കൂറ്റന്‍ ഇരുമ്പ് കാലുകള്‍ തുരുമ്പെടുത്ത് ദ്രവിച്ചു തകര്‍ച്ചാ ഭീഷണിയില്‍. ഫറോക്ക് പുതിയപാലത്തിനു സമീപം മമ്മളിക്കടവ് ക്ഷേത്രകവാടത്തിനടുത്ത വൈദ്യുതി ലൈനുകളാണ് ഒടിഞ്ഞു വീഴാറായിരിക്കുന്നത്. വൈദ്യുതി ലൈനുകള്‍ പുഴയിലേക്ക് താഴ്ന്ന് കിടക്കുന്നത് വന്‍ അപകടങ്ങള്‍ക്കിടയാക്കിയേക്കും.
നല്ലളത്തെ സബ്‌സ്റ്റേഷനില്‍ നിന്നും രാമനാട്ടുകര, മണ്ണൂര്‍, കടലുണ്ടി ഉള്‍പ്പെടെയുളള പ്രദേശങ്ങളിലേക്ക് വൈദ്യുതി വിതരണത്തിനായി ചാലിയാര്‍ പുഴക്ക് മുകളിലൂടെ കടന്നുപോകുന്നതാണ് 11 കെ.വി ലൈന്‍. ടവര്‍ ലൈനിനു സമാനമായ പൊക്കമേറിയ മൂന്ന് പോസ്റ്റുകളും ഇതിനെ താങ്ങിനിര്‍ത്തുന്ന മൂന്ന് പോസ്റ്റുകളുമടക്കം ആറെണ്ണവും ദ്രവിച്ച് വീഴാറായ പരുവത്തിലാണ്.
പുഴയ്ക് കുറകെ പോകുന്ന വൈദ്യുതി കമ്പികള്‍ താഴ്ന്ന് ജലനിരപ്പില്‍ തട്ടുന്ന സ്ഥിതിയാണ്. വൈദ്യുതി ലൈനും ജലനിരപ്പും തമ്മിലുളള അകലം കുറഞ്ഞതിനാല്‍ ഇവിടെ അപകട സാധ്യതയേറെയാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ ചെറുതും വലതുമായ തോണികള്‍ മീന്‍പിടിക്കാനെത്തുന്ന മേഖലയാണിത്. ഇരുട്ടില്‍ ്അറിയാതെ പങ്കായമോ, തോട്ടിയോ വൈദ്യുതി കമ്പിയില്‍ മുട്ടിയാല്‍ ദുരന്തം ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."