സൗഹൃദ സംഗമങ്ങളൊരുക്കി ഓണം-പെരുന്നാള്‍ ആഘോഷം
മുക്കം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചെറുവാടി റെയ്ഞ്ചിലെ മുഴുവന്‍ അധ്യാപകര്‍ക്കും ബലി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പരിപാടി മഹല്ല് ഫെഡറേഷന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കിറ്റ് വിതരണം റെയ്ഞ്ച് റിലീഫ് കമ്മറ്റി ചെയര്‍മാന്‍ വൈത്തല അബൂബക്കര്‍ നിര്‍വഹിച്ചു. സി.ടി അബ്ദുല്‍ മജീദ് അധ്യക്ഷനായി. സി.കെ ബീരാന്‍ കുട്ടി, അബ്ദുറഹിമാന്‍ ലത്വീഫി, മുഹമ്മദ് മുസ്‌ലിയാല്‍, ശരീഫ് അമ്പലക്കണ്ടി, സി.കെ റസാഖ്, സാദിഖ് കുറിയേടത്ത് സംസാരിച്ചു.
താമരശ്ശേരി: വിളയാറച്ചാലില്‍ സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ബക്രീദ് -ഓണാഘോഷ പരിപാടി കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷനില്‍ ഉള്‍പെട്ട കുടുംബാംഗങ്ങളുടെ വീടുകളുടെ നെയിംബോര്‍ഡ് വിതരണോദ്ഘാടനം ചലചിത്ര ഗാന രചയിതാവ് ബാപ്പു വാവാട് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ഘോഷയാത്രയും വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കി. പ്രസിഡന്റ് കെ.പി കൃഷ്ണന്‍ അദ്ധ്യക്ഷനായി. ഗംഗാധരന്‍ സൗപര്‍ണ്ണിക, സുനില്‍ തിരുവമ്പാടി, ഉസ്മാന്‍ പി ചെമ്പ്ര, കെ.എന്‍.മനോജ് സംസാരിച്ചു.
തമരശ്ശേരിയില്‍ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ് കെ. സരസ്വതി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തക കാഞ്ചനമാല മുഖ്യാതിഥിയായിരുന്നു. ഡയറക്ടര്‍ നൗഷാദ് നരിക്കുനി അധ്യക്ഷനായി. സുനില്‍ കട്ടാടശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സെന്റര്‍ മാനേജര്‍ വിനീഷ്. കെ.ബി, ഷിനോജ്, ടി.ഒ അരുണ്‍ ലാല്‍, എ. ലിജി, കെ. അമൃത സംസാരിച്ചു. ഓണാഘോഷത്തിന് സ്വരൂപിച്ച തുകയില്‍ നിന്നും ഒരു ഭാഗം വൃക്ക രോഗിയായ പരപ്പന്‍പൊയില്‍ കരണിച്ചാല്‍ സൈനുദ്ധീന്റെ ചികിത്സാ സഹായ നിധിയിലേക്ക് നല്‍കാനും തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും പൂക്കള മത്സരവും നടന്നു.
പൂനൂര്‍ ഗവ.ഹയര്‍സെക്കന്റന്‍ഡറി സ്‌കൂളില്‍ മാവേലി മന്നനെയും ഓണപ്പൊട്ടനെയും ജില്ലാ പഞ്ചായത്ത് മെംബര്‍ ഷക്കീല ടീച്ചര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഓണസദ്യ, സ്‌നേഹപൂക്കളം, കലാപരിപാടികള്‍, മൈലാഞ്ചിയിടല്‍ എന്നിവ നടത്തി. പ്രിന്‍സിപ്പള്‍ റെന്നിജോര്‍ജ്ജ്, പി.രാമചന്ദ്രന്‍, സി.കെ ദിനേശന്‍, വി.പി മോഹനന്‍, പി.ടി.എ പ്രസിഡന്റ് നാസര്‍ എസ്റ്റേറ്റ്മുക്ക്, എസ്.എസ്.ജി ചെയര്‍മാന്‍ എന്‍.അജിത്, കെ.എം രാജന്‍, ടി.വിനീഷ്, എ.എം ജയശ്രീ, ഷിഞ്ചു, ഷാനി, സതീഷ്‌കുമാര്‍, ജിതേഷ് നേതൃത്വം നല്‍കി.
എളേറ്റില്‍: ഓണാഘോഷത്തിന്റെ ഭാഗമായി യങ്മന്‍സ് കാന്തപുരം ഗൃഹാങ്കണ പൂക്കള മത്സരവും ഓണക്കിറ്റ് വിതരണവും നടത്തി. ഉദ്ഘാടനവും മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് നിര്‍വഹിച്ചു. അഹമദ് കുട്ടി ഉണ്ണികുളം അധ്യക്ഷനായി. രവീന്ദ്രന്‍ മാസ്റ്റര്‍, കെ.എം രാജന്‍, അജിത് മാസ്റ്റര്‍, ഫസല്‍ വാരിസ്, പി.കെ മുഹമ്മദ്, സുല്‍ഫിക്കര്‍ ഇബ്രാഹീം, കെ ഹംസ, സതീഷ്‌കുമാര്‍, വി.പി ഇബ്രാഹീം സംസാരിച്ചു.
താമരശ്ശേരി: ചെമ്പ്ര ഗവണ്‍മെന്റ് എല്‍.പി.സൂളില്‍ ഓണാഘോഷം നാടിന്റെ ഉല്‍സവമായി മാറി. പി.ടി.എ. കമ്മിറ്റി സംഘടിപ്പിച്ച ഓണസദ്യയിലും മറ്റു ആഘോഷ പരിപാടികളിലും സകൂള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ത്ഥികളും മുന്‍ പി.ടി.എ ഭാരവാഹികളും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നേതാക്കളും അടക്കം അഞ്ഞൂറൂറോളം പേര്‍ പങ്കെടുത്തു. വിഭവസമൃദ്ധമായ സദ്യ ഒരുക്കി. കുട്ടികളുടെ പൂക്കളമത്സരവും നടന്നു.
നരിക്കുനി: എസ്.എസ്.ജിയുടെ ആഭിമുഖ്യത്തില്‍ സെസ്റ്റ് എ.യു.പി സ്‌കൂളില്‍ കരുത്തോളക്കളരി സംഘടിപ്പിച്ചു. കുരുത്തോലകൊണ്ട് വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചത് വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി.
പഴമയുടെ ഓര്‍മപ്പെടുത്തലായ പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത തുള്ളല്‍ കലാകാരന്‍ ആര്‍.എന്‍ പീറ്റക്കണ്ടി നിര്‍വഹിച്ചു. പരിപാടിയില്‍ കോട്ടക്കല്‍ ഭാസ്‌കരന്‍ ക്ലാസിന് നേതൃത്വം നല്‍കി. സി. സത്യന്‍, സി.എം ഗീത, കെ. ജയരാജന്‍, കെ. കിഷോര്‍കുമാര്‍, ടി. സുബൈര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."