വേനൽ ചൂടിൽ എസി ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക; ഒരു മണിക്കൂർ കാർ എസി പ്രവർത്തിപ്പിക്കാൻ ഇത്രയും രൂപയാകുമോ
കൊച്ചി: മാർച്ച് മാസത്തിന്റെ വരവോടെ വേനൽ ചൂട് കടുക്കുകയാണ്. വാഹനങ്ങളിലും വീടുകളിലും എസിയുടെ ഉപയോഗം കുത്തനെ കൂടും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ കാർ എസിയാണോ അതോ വീട്ടിലെ എസിയാണോ കൂടുതൽ ലാഭകരമെന്ന ചോദ്യം പലരുടെയും ഉള്ളിലുണ്ട്. അതേസമയം എസി ഉപയോഗിക്കുമ്പോൾ പോക്കറ്റിൽ നിന്നും ചോരുന്ന തുകയെക്കുറിച്ച് പലരും അജ്ഞരാണ്. പ്രത്യേകിച്ച് കാറിലെ എസിയും വീട്ടിലെ എസിയും തമ്മിലുള്ള ചെലവ് താരതമ്യം ചെയ്താൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
സാങ്കേതികമായി നോക്കിയാൽ, കാർ എസികൾ പ്രവർത്തിക്കുന്നത് ഇന്ധനത്തിലാണ് (പെട്രോൾ അല്ലെങ്കിൽ ഡീസൽ). കാറിലെ എഞ്ചിനിൽ നിന്നാണ് എസി കംപ്രസ്സറിന് ആവശ്യമായ കരുത്ത് ലഭിക്കുന്നത്. ഇത്തരത്തിൽ എഞ്ചിനിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിലൂടെ കാറിന്റെ ഇന്ധനക്ഷമത കുറയുകയും പെട്രോൾ ഉപഭോഗം വർദ്ധിക്കുകയും ചെയ്യുന്നു.
കാറിലെ എസി ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ എത്ര ഇന്ധനം വേണ്ടിവരും എന്നത് ആ കാറിന്റെ എഞ്ചിൻ ശേഷിയെ ആശ്രയിച്ചിരിക്കും. 2.0 ലിറ്റർ എഞ്ചിനുള്ള ഒരു വലിയ എസ്‌യുവി കാറാണെങ്കിൽ, ഒരു മണിക്കൂർ എസി പ്രവർത്തിപ്പിക്കാൻ ഏകദേശം 0.5 മുതൽ 0.7 ലിറ്റർ വരെ പെട്രോൾ അധികമായി വേണ്ടിവരും.
അതേസമയം, നഗരങ്ങളിൽ സാധാരണയായി കണ്ടുവരുന്ന 1.2 മുതൽ 1.5 ലിറ്റർ വരെ എഞ്ചിൻ ശേഷിയുള്ള ഹാച്ച്ബാക്കുകളും സെഡാനുകളും ഇത്രയധികം ഇന്ധനം ഉപയോഗിക്കുന്നില്ല. ഇവ ഒരു മണിക്കൂർ എസി പ്രവർത്തിപ്പിക്കാൻ ഏകദേശം 0.2 മുതൽ 0.4 ലിറ്റർ വരെ പെട്രോൾ ആണ് ചെലവാക്കുന്നത്.
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴാണോ അതോ നിർത്തിയിട്ടിരിക്കുമ്പോഴാണോ എസി കൂടുതൽ ഇന്ധനം ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ എഞ്ചിൻ പ്രവർത്തനക്ഷമമായതിനാൽ എസിക്ക് ആവശ്യമായ ഊർജ്ജം എളുപ്പത്തിൽ ലഭിക്കും. എന്നാൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ എസി ഇടുമ്പോൾ ഇന്ധന ഉപഭോഗം അല്പം വർദ്ധിക്കാൻ സാധ്യതയുണ്ട്.
ഇനി വീട്ടിലെ എസിയുടെ കാര്യം പരിശോധിക്കാം. സാധാരണയായി വീടുകളിൽ ഉപയോഗിക്കുന്ന 1.5 ടൺ എസി ഒരു മണിക്കൂർ പ്രവർത്തിക്കാൻ ശരാശരി 1.2 മുതൽ 1.7 യൂണിറ്റ് വരെ വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. ഇത് എസിയുടെ സ്റ്റാർ റേറ്റിംഗിനെ അനുസരിച്ച് മാറിക്കൊണ്ടിരിക്കും.
കൂടുതൽ ഊർജ്ജക്ഷമതയുള്ള 5-സ്റ്റാർ ഇൻവെർട്ടർ എസികളാണെങ്കിൽ ഒരു മണിക്കൂറിൽ വെറും 1.2 മുതൽ 1.3 യൂണിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിക്കൂ. എന്നാൽ 3-സ്റ്റാർ എസികൾ 1.5 മുതൽ 1.7 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കാൻ സാധ്യതയുണ്ട്. അതായത്, പുതിയ സാങ്കേതികവിദ്യയിലുള്ള എസികൾ വൈദ്യുതി ബില്ലിൽ വലിയ ലാഭം നൽകുന്നു.
ഈ രണ്ട് സാഹചര്യങ്ങളെയും പണത്തിന്റെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോഴാണ് യഥാർത്ഥ വ്യത്യാസം മനസ്സിലാകുന്നത്. പെട്രോൾ ലിറ്ററിന് 100 രൂപയാണെന്ന് കണക്കാക്കിയാൽ, ഒരു മണിക്കൂർ കാർ എസി പ്രവർത്തിപ്പിക്കാൻ 50 രൂപ മുതൽ 70 രൂപ വരെ ചെലവ് വരും. വാഹനത്തിന്റെ എഞ്ചിൻ വലുപ്പത്തിനനുസരിച്ച് ഇതിൽ മാറ്റം വരാം.
എന്നാൽ വൈദ്യുതി നിരക്ക് യൂണിറ്റിന് ഏകദേശം 10 രൂപയാണെങ്കിൽ (ഉയർന്ന സ്ലാബ് കണക്കാക്കിയാൽ പോലും), വീട്ടിലെ എസി ഒരു മണിക്കൂർ പ്രവർത്തിക്കാൻ പരമാവധി 20 രൂപയിൽ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ. ചുരുക്കത്തിൽ, കാറിലെ എസിയേക്കാൾ മൂന്നിരട്ടി ലാഭകരമാണ് വീട്ടിലെ എസി. അതിനാൽ യാത്രകളിൽ അത്യാവശ്യത്തിന് മാത്രം എസി ഉപയോഗിക്കുന്നത് നിങ്ങളുടെ കീശ ചോരാതിരിക്കാൻ സഹായിക്കും.
Technically, a car AC draws power directly from the engine, consuming between 0.2 to 0.7 liters of fuel per hour depending on the engine size. With fuel prices around ₹100 per liter, this translates to an hourly cost of ₹20 to ₹70.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."