HOME
DETAILS

മലപ്പുറത്ത് നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു; ഒരാൾക്കായി തിരച്ചിൽ

  
Web Desk
February 20, 2026 | 10:21 AM

mini lorry falls into quarry in malappuram one person trapped

ആതവനാട്: മലപ്പുറം ആതവനാട് മിനിലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ലോറി പൂർണ്ണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. ഇന്ന് ഉച്ചയക്ക് ഒരുമണിയോടെയായിരുന്നു അപകടം. ആതവനാട് ഊരോത്ത് പള്ളിയാലിലാണ് മിനിലോറി മറിഞ്ഞത്.

ലോറി ഡ്രൈവർ ജാഫറിനെയാണ് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പുറത്തെത്തിച്ചത്. എന്നാൽ, വാഹനത്തിലുണ്ടായിരുന്ന സഹായി മുസ്തഫയ്ക്കായി തിരച്ചിൽ തുടരുകയാണ്. ഇയാൾ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയിക്കുന്നത്.

രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി വെള്ളക്കെട്ടും പ്ലാസ്റ്റിക് മാലിന്യവും

ഏകദേശം 65 അടി താഴ്ചയുള്ള പഴയ ക്വാറിയിലെ വെള്ളത്തിലേക്കാണ് ലോറി പതിച്ചത്. വീണ ഉടൻ തന്നെ വാഹനം പൂർണ്ണമായും വെള്ളത്തിനടിയിലായി. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞ ക്വാറിയിലെ ആഴമേറിയ വെള്ളക്കെട്ട് രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കുന്നു. തിരൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റും സ്‌കൂബ ഡൈവേഴ്‌സും സ്ഥലത്തെത്തി വെള്ളത്തിനടിയിൽ ലോറി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്.

വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിൽ താഴ്ന്നുപോയ ലോറി ഉയർത്താൻ ആവശ്യമായ വലിയ ക്രെയിൻ സ്ഥലത്തെത്താൻ വൈകുന്നത് രക്ഷാപ്രവർത്തനത്തിന്റെ വേഗത കുറയ്ക്കുന്നുണ്ട്. ലോറി കണ്ടെത്താനും മുസ്തഫയെ പുറത്തെടുക്കാനും നാട്ടുകാരും അധികൃതരും ഒത്തൊരുമിച്ച് പരിശ്രമിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  5 days ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  5 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  5 days ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  5 days ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  5 days ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  5 days ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  5 days ago
No Image

ശത്രുവിന്റെ റഡാറുകൾ ഇനി തരിപ്പണമാകും! ആകാശത്തുനിന്ന് 'രുദ്രം 2' പായിച്ച് വ്യോമസേന; പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വൻ വിജയം

National
  •  5 days ago
No Image

മലയാളിക്ക് പിന്നാലെ തമിഴ് മകനും! 2026 ലോകകപ്പിൽ ചരിത്രമെഴുതാൻ നിഷാൻ വേലുപ്പിള്ള; കൂടെ നമ്മുടെ കണ്ണൂരുകാരനും!

Football
  •  5 days ago
No Image

സി.പി.ഐക്ക് 'ഉപനേതാവില്ല'; പണ്ടേ ഞങ്ങളുടെ കൈയിലാണ്! നിലപാട് കടുപ്പിച്ച് സി.പി.എം; എൽ.ഡി.എഫിൽ വൻ ഭിന്നത

Kerala
  •  5 days ago