HOME
DETAILS
MAL
എ.ഇ.ഒ ഓഫിസുകള്‍ക്ക് മുന്നില്‍ കെ.എ.ടി.എഫ് കൂട്ടധര്‍ണ
backup
September 11 2016 | 20:09 PM
കോഴിക്കോട്: എല്‍.ടി.ടി, ഡി.എല്‍.ഇ.ഡി കോഴ്സുകള്‍ ബി.എഡിനു തുല്യമാക്കിയ മുന്‍സര്‍ക്കാര്‍ ഉത്തരവ് റദ്ദുചെയ്യുകയും പി.ടി.എയുടെ സഹകരണത്തോടെ അവസരം നിഷേധിക്കുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാരിന്റെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലക്കു സംസ്ഥാനത്തെ എല്ലാ എ.ഇ.ഒ ഓഫിസുകള്‍ക്കു മുന്നിലും 29നു കൂട്ടധര്‍ണ നടത്തും.
15നു രാവിലെ 11ന് കോഴിക്കോട് ശിക്ഷക് സദനില്‍ കെ.എ.ടി.എഫ് ഉത്തരമേഖലാ കണ്വന്ഷന് ചേരും. പ്രസിഡന്റ് എ. മുഹമ്മദ് അധ്യക്ഷനായി. സി. അബ്ദുല്‍ അസീസ്, കെ.കെ ജബ്ബാര്‍, പി.പി അബൂബക്കര്‍, ഇ.എ റഷീദ്, ടി.പി അബ്ദുല്‍ ഹഖ്, കെ. അബ്ദുറഹ്മാന്, വി.പി അനീസ്, പി. അബ്ദുല്‍ ഹമീദ്, വി. മറിയുമ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."