അസ്ലം വധം: യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തുന്നു
കോഴിക്കോട്: നാദാപുരത്ത് അസ്ലം വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് എം.എല്‍.എമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപത്രിനിധികളുടെയും നേതാക്കളുടെയും നേതൃത്വത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ടു നടന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗത്തില്‍ ചെയര്മാന് അഡ്വ. പി. ശങ്കരന് അധ്യക്ഷനായി.
ജില്ലാ കണ്‍വീനര്‍ വി. കുഞ്ഞാലി, കെ.സി അബു, അഡ്വ. പ്രവീണ്‍കുമാര്‍, ഉമ്മര്‍ പാണ്ടികശാല, പി.കെ.കെ ബാവ, സി. മോയിന്‍കുട്ടി, കെ.എം ഖാദര്‍ മാസ്റ്റര്‍, എം.എ റസാക്ക് മാസ്റ്റര്‍, ഉമ്മര്‍ മാസ്റ്റര്‍, കെ. ശങ്കരന് മാസ്റ്റര്‍, പി. കിഷന്‍ചന്ദ്, കെ.പി രാജന്, കെ.പി ബാബു, കെ.കെ ചന്ദ്രഹാസന്‍, സി.പി കുമാരന്, സി. വീരാന്‍കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."