ശമ്പള വർധന; സ്വകാര്യ ആശുപത്രി നഴ്സുമാർ ഇന്ന് പണിമുടക്കും
തൃശൂർ: കുറഞ്ഞ വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്നു പണിമുടക്കും. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) നേതൃത്വത്തിലാണ് സമരം. ശമ്പള വർധനയ്ക്കായുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങാത്തതുമൂലമാണ് ആശുപത്രി മാനേജ്‌മെന്റുകൾ ആവശ്യത്തോടു മുഖംതിരിക്കുന്നതെന്ന് ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ പറഞ്ഞു. ആശുപത്രികളിൽ മൂന്നിലൊന്ന് ജീവനക്കാർ മാത്രമേ ഇന്നു ജോലിക്കു കയറൂ.
ഏഴ് വർഷമായി ശമ്പളവർധന നടപ്പാക്കിയിട്ടില്ല. മാനേജ്‌മെന്റുകളുടെ സമ്മർദത്തിനു വഴങ്ങിയാണ് സർക്കാർ പ്രതികരിക്കാത്തത്.
ഇന്നത്തെ സൂചനാ പണിമുടക്കിനുശേഷം അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ലോങ്മാർച്ച് ഉൾപ്പെടെ കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി.
private hospital nurses across the state are striking today, demanding a minimum monthly salary of 40,000 rupees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."