വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുക്കാൻ ഉഷ ജോസഫിന് ഇന്ന് ശസ്ത്രക്രിയ
കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാപിഴവിനെ തുടർന്ന് വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുക്കാൻ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും.
എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നത്. ഇന്നലെ ഉച്ചയോടെ സി.ടി സ്‌കാൻ പരിശോധന പൂർത്തിയായി. ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അമൃത ആശുപത്രിയിലെ വിവിധ ഡിപ്പാർട്ട്മെന്റിലെ ഡോക്ടർമാർ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമാണ് ഇന്ന് ശസ്ത്രക്രിയ നടത്തുന്നത്.
ഇന്നലെ ആരോഗ്യമന്ത്രി വീണ ജോർജ് ഉഷയുടെ മകൻ ഷിബിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും അവർ അറിയിച്ചു.
after a treatment lapse at government medical college, vandanam, usha joseph will undergo surgery today to remove scissors left inside her abdomen.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."