കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ പട്ടിക; 15 ലക്ഷത്തിനടുത്ത് വോട്ടര്‍മാരുടെ വ്യത്യാസം
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയും പട്ടിക തമ്മില്‍ 15 ലക്ഷത്തിനടുത്ത് വോട്ടര്‍മാരുടെ വ്യത്യാസം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ മാസത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം സംസ്ഥാനത്ത് 2,84,30,761 വോട്ടര്‍മാരാണുള്ളത്.
എന്നാല്‍, ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന എസ്.ഐ.ആര്‍. അന്തിമ വോട്ടര്‍പട്ടികയില്‍ 2,69,53,644 പേരാണുള്ളത്. രണ്ട് പട്ടികയും തമ്മില്‍ 14,77,117 വോട്ടര്‍മാരുടെ വ്യത്യാസമാണുള്ളത്. 2025 ജനുവരി ഒന്നിന് അടിസ്ഥാനമാക്കി 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടിക തയാറാക്കിയതെങ്കില്‍ 2026 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് പ്രസിദ്ധീകരിക്കുന്ന വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
the voter lists of the state and central election commissions differ by about 15 lakh, with the state list showing 2.84 crore registered voters as of november.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."