വോട്ടർപട്ടികയിൽ ഇടംനേടിയത് 2.23 ലക്ഷം പ്രവാസികൾ മാത്രം; 20 ലക്ഷം പേർ എവിടെ ?
തിരുവനന്തപുരം: എസ്.ഐ.ആർ നടപടികൾ പൂർത്തിയാകുമ്പോൾ 20 ലക്ഷത്തോളം പ്രവാസികൾ ഇപ്പോഴും വോട്ടർപട്ടികയ്ക്ക് പുറത്ത്. രണ്ടുവർഷത്തിന് മുമ്പ് നടന്ന 2023ലെ മൈഗ്രേഷൻ സർവേപ്രകാരം 22 ലക്ഷം മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസി ജീവിതം നയിക്കുന്നുവെന്നാണ് കണക്കുകൾ. എന്നാൽ, ഇന്ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിൽ 2,23,558 പ്രവാസികൾ മാത്രമാണ് ഇടംപിടിച്ചത്. അതായത് 20 ലക്ഷത്തിനടുത്ത് പ്രവാസികൾക്ക് വോട്ടവകാശമില്ല.
പുതിയ അപേക്ഷകളിൽ 28.20 ശതമാനം അപേക്ഷകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിട്ടുണ്ട്. 2,22,417 പ്രവാസികളാണ് വോട്ടവകാശത്തിനായി ഇത്തവണ അപേക്ഷിച്ചത്. ഇതിൽ 1,59,111 അപേക്ഷകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചത്. 62,733 അപേക്ഷകൾ വിവിധ കാരണങ്ങൾ പറഞ്ഞ് തള്ളി. മേൽവിലാസത്തിലെ തെറ്റ്, ബന്ധുക്കളുടെ എപ്പിക് നമ്പർ നൽകാത്തത് ഉൾപ്പടെയുള്ള കാരണങ്ങൾ പറഞ്ഞാണ് തള്ളിയത്. എസ്.ഐ.ആർ തുടങ്ങുമ്പോൾ 89,839 പ്രവാസി വോട്ടർമാരാണ് കേരളത്തിലുണ്ടായിരുന്നത്. എന്നാൽ, കരട് വോട്ടർപട്ടിക വന്നപ്പോൾ ഇത് 64,394 ആയി ചുരുങ്ങി. 60,539 പുരുഷൻമാരും 3,849 സ്ത്രീകളും ആറ് ട്രാൻസ്‌ജെൻഡേഴ്‌സുമാണ് കരട് പട്ടികയിൽ ഇടംപിടിച്ചത്. ഇത് ഇപ്പോൾ മൂന്നിരട്ടിയിലധികം വർധിച്ചു.
despite the sir update, nearly 20 lakh non-resident malayalees remain excluded from the voter list, with only 2,23,558 registered out of 22 lakh living abroad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."