പള്ളിശ്ശേരി ജി.എല്‍.പി സ്‌കൂളിന് കൈത്താങ്ങായി പ്രവാസികള്‍
കാളികാവ്: സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന പള്ളിശ്ശേരി ജി.എല്‍.പി സ്‌കൂളിന് പ്രവാസികളുടെ കൈത്താങ്ങ്. 200 ഓളം വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂളിന് ആകെയുള്ള സ്ഥലത്ത് ക്ലാസ് മുറികളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതോടെ പുതുതായി ക്ലാസ് മുറികള്‍ നിര്‍മിക്കാന്‍ പ്രയാസത്തിലാവുകയായിരുന്നു.
വിദ്യാര്‍ഥികളുടെ വര്‍ധനവുമൂലം സ്ഥലക്കുറവ് പരിഹരിക്കാന്‍ വിദ്യാലയത്തിന്റെ പിന്‍വശത്തുള്ള രണ്ട് സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് പി.ടി.എ സ്ഥലപരിമിതിക്ക് പരിഹാരം കണ്ടിട്ടുള്ളത്.
പള്ളിശ്ശേരിയിലെ പ്രവാസി കൂട്ടായ്മയേയും സ്വദേശികളായ ഉദാരമതികളേയും സമീപിച്ചാണ് സ്‌കൂള്‍ പി.ടി.എ രണ്ട് സെന്റ് സ്ഥലം വാങ്ങാനുള്ള തുക കണ്ടെത്തിയിട്ടുള്ളത്. രണ്ടുലക്ഷം രൂപയോളം വിലവരുന്ന സ്ഥലത്തിന്റെ രേഖ കൈമാറ്റം സ്ഥലമെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി ഉമ്മര്‍ പ്രധാനാധ്യാപകന്‍ ജോസഫ് മാത്യുവിന് കൈമാറി. പി.ടി.എ പ്രസിഡന്റ് പി.ടി ഹാരിസ്, എസ്.എം.സി അംഗം എം.കെ കമാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."