ആദിവാസി കോളനിയില്‍ ശുചിമുറികള്‍ ഒരുക്കാന്‍ അവര്‍ അവധിക്കവധി നല്കി
അരീക്കോട്: ഓണം പെരുന്നാള്‍ അവധി ദിവസം ആദിവാസി കോളനിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് വിദ്യാര്‍ഥികള്‍. മൂര്‍ക്കനാട് സുബലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് വളണ്ടിയര്‍മാരാണ് ആദിവാസി കോളനിയില്‍ ശുചിമുറികള്‍ ഒരുക്കാന്‍ രംഗത്ത് വന്നത്. റോഡില്‍ നിന്ന് നാല് കിലോ മീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് പ്രോഗ്രാം ഓഫീസര്‍ എം. കൃഷ്ണനുണ്ണിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ആദിവാസി കോളനിയിലെത്തിയത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തും ജില്ലാ ശുചിത്വമിഷനുമായി സഹകരിച്ചാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശുചിമുറികളുടെ നിര്‍മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. വെറ്റിലപ്പാറ ചെക്കുന്ന് പൈരങ്ങാട് അംബേദ്കര്‍ ആദിവാസി കോളനിയിലെ കാളിയേങ്ങള് ചിരുത, മിനി എന്നിവരുടെ കുടുംബത്തിനാണു ശുചിമുറികള്‍ നിര്‍മിക്കുന്നത്. വാര്‍ഡ് അംഗം ബെന്നി പോള്‍ സംബന്ധിച്ചു. എന്‍.എസ്. എസ് വളണ്ടിയര്‍മാരായ നിധിന് അജയ്, വിഷ്ണു, ലസിന്, മുഹമ്മദ് സഫ്വാന്, മുഹമ്മദ് സബീല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."