HOME
DETAILS

കുടുംബത്തോടൊപ്പം റമദാനും പെരുന്നാളും ചെലവഴിക്കാനായി നാട്ടില്‍ പോകാനിരുന്ന മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

  
Web Desk
February 24, 2026 | 2:55 AM

Malayali youth passed away in Dubai on the eve of his journey home

ദുബൈ: റമദാനും ഈദും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക് വിമാനം കയറാനിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ അന്തരിച്ചു. കണ്ണൂര്‍ നീര്‍ച്ചാല്‍ പള്ളിക്ക് സമീപം 'അസ്മാസി'ല്‍ താമസിക്കുന്ന ഫവാസ് ചമ്പന്‍ (39) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ഞായറാഴ്ച ഇഫ്താറിന് ശേഷം നാട്ടിലേക്ക് പോകാനുള്ള ബാഗുകള്‍ പാക്ക് ചെയ്യുന്നതിനിടെ ഫവാസ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആംബുലന്‍സ് വിളിക്കുകയും പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് പോകാനിരിക്കെയാണ് ഈ വിയോഗം.
കഴിഞ്ഞ ഫെബ്രുവരി 1ന് 39 വയസ്സ് പൂര്‍ത്തിയായ ഫവാസും കുടുംബവും തമ്മില്‍ വലിയ ആത്മബന്ധമായിരുന്നു. നേരത്തെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം, പുതിയ ജോലി ലഭിച്ചതിനെ തുടര്‍ന്ന് വിസ മാറ്റുകയായിരുന്നു. നാട്ടിലുള്ള മാതാവിന് സുഖമില്ലാത്തതിനാലും റമദാന്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാനും വേണ്ടിയാണ് അദ്ദേഹം യാത്ര തീരുമാനിച്ചിരുന്നത്.

പ്രവാസി ജീവിതത്തിന്റെ ദുരിതങ്ങള്‍ പറഞ്ഞ 'പത്തേമാരി' എന്ന സിനിമയുടെ ക്ലൈമാക്‌സിന് സമാനമായ രീതിയിലാണ് ഫവാസിന്റെ മരണമെന്ന് ബന്ധുവായ അഡ്വ. ഹാഷിക് തൈക്കണ്ടി അനുസ്മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.50നുള്ള വിമാനത്തില്‍ ഫവാസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. നീര്‍ച്ചാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്ന് മറവ് ചെയ്യും.

ഇബ്രാഹിം - സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യയും നാല് വയസ്സുകാരനായ മകനുമുണ്ട്.

Fawaz Champan, a native of Neerchal, Kannur City, passed away in Dubai yesterday. He was scheduled to travel back to his hometown today. Fawaz was the son of Ibrahim and Subaida and resided at 'Asmas' near the Neerchal mosque. He is survived by his siblings, Faisal and Faisa.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തളിപ്പറമ്പില്‍ ശ്യാമള തന്നെ, പേരാവൂരില്‍ ശൈലജ, പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണന്‍; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം

Kerala
  •  3 days ago
No Image

അടിയന്തര മുന്നറിയിപ്പ് ലഭിക്കുമ്പോൾ വീഡിയോ എടുക്കരുത്; ലംഘിച്ചാൽ നിയമനടപടി, നിർദ്ദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  3 days ago
No Image

അഫ്ഗാനിസ്ഥാന്‍ ഉള്‍പെടെ നാല് രാജ്യങ്ങള്‍ക്ക് സ്റ്റഡി വിസ നിര്‍ത്തലാക്കി യു.കെ

International
  •  3 days ago
No Image

പെരുന്നാൾ തലേന്നത്തെ പരീക്ഷകൾ മാറ്റി നിശ്ചയിക്കണം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  3 days ago
No Image

യുദ്ധത്തിൽ പങ്കാളിയല്ല, ഇറാനെ ആക്രമിക്കാൻ‍ തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുമില്ല; നിലപാട് വ്യക്തമാക്കി യുഎഇ

uae
  •  3 days ago
No Image

അതിർത്തിയിൽ കുടുങ്ങിയവർക്ക് കൈത്താങ്ങായി ഇത്തിഹാദ് റെയിൽ; 350-ലേറെ യാത്രക്കാരെ സുരക്ഷിതമായി അബുദബിയിലെത്തിച്ചു

uae
  •  3 days ago
No Image

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ് 

Kerala
  •  3 days ago
No Image

തുടർച്ചയായ നാലാം ദിവസവും ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചിടും

uae
  •  3 days ago
No Image

യുദ്ധം പത്ത് ദിവസം കൂടി നീണ്ടാല്‍ 'പെടും', ആയുധ ശേഖരം തീരുന്നതായി ട്രംപിന് പെന്റഗണിന്റെ മുന്നറിയിപ്പ്- റിപ്പോര്‍ട്ട് 

International
  •  3 days ago
No Image

യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് തുണയായി പ്രവാസികൾ; വീടുകളും ഹോട്ടൽ മുറികളും സൗജന്യമായി വിട്ടുനൽകി നിരവധിപേർ

uae
  •  3 days ago