ജലീല്‍ രാമന്തള്ളിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ മീഡിയ അബൂദബി അനുശോചിച്ചു
അബൂദബി: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ രാമന്തളിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ മീഡിയ അബൂദബി (ഐ.എം.എ) അനുശോചനം രേഖപ്പെടുത്തി. അബൂദബിയിലെ മലയാളം മാധ്യമ പ്രവര്‍ത്തനത്തിന് സംഘടിത രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഐ.എം.എയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ദീര്‍ഘ കാലം യു.എ.ഇ കേന്ദ്രീകരിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തിയ ജലീല്‍ രാമന്തളി, പ്രവാസികളുടെ അതിജീവന പോരാട്ടങ്ങള്‍ മലയാളി വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ സവിശേഷമായ പാടവം പ്രകടിപ്പിച്ചു. പുതിയ തലമുറയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്നും വഴികാട്ടിയായും നിലകൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും യോഗം അനുസ്മരിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള സഹൃദയഅഴീക്കോട് പുരസ്‌കാരം, ചിരന്തന സാഹിത്യ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ജലീല്‍ രാമന്തളിയുടെ വിയോഗം പ്രവാസി മാധ്യമസാംസ്‌കാരിക മേഖലയ്ക്ക് വന്‍ നഷ്ടമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും അനുശോചന യോഗത്തില്‍ സംസാരിച്ച ഐ.എം.എ ഭാരവാഹികളായ റാഷിദ് പൂമാടം, സമീര്‍ കല്ലറ, ഷിജിന കണ്ണന്‍ ദാസ്, റസാഖ് ഒരുമനയൂര്‍, നിസാമുദ്ദീന്‍, അനില്‍ സി.ഇടിക്കുള, പി.എം അബ്ദുല്‍ റഹ്മാന്‍, സഫറുള്ള പാലപ്പെട്ടി, എന്‍. എം അബൂബക്കര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞദിവസമാണ് പ്രവാസ ലോകത്തെയും നാട്ടിലെയും സാഹിത്യമാധ്യമസാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ജലീല്‍ രാമന്തളി (70) നാട്ടില്‍ അന്തരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
അബ്ദുല്‍ റഹിമാന്‍ആമിന ഹജ്ജുമ്മ ദമ്പതികളുടെ മകനാണ് ഇറയത്ത് അബ്ദുല്‍ ജലീല്‍ എന്ന ജലീല്‍ രാമന്തളി. മിഡില്‍ ഈസ്റ്റ് ചന്ദ്രിക അബൂദബി ബ്യൂറോ ചീഫ് ആയിരുന്നു. മുന്‍പ് ലീഗ് ടൈംസിലും, ഫ്രൈഡേ ഫീച്ചര്‍, പൂങ്കാവനം മാസിക, സന്തുഷ്ട കുടുംബം മാസിക എന്നിവയില്‍ വര്‍ഷങ്ങളോളം സ്ഥിരമായി എഴുതിയിരുന്നു. നിരവധി സീരിയലുകള്‍, ഡോക്യൂമെന്ററികള്‍, ആല്‍ബങ്ങള്‍ എന്നിവ നിര്‍മിച്ചു. റേഡിയോയില്‍ ചില അവതരണങ്ങള്‍ നിര്‍വഹിച്ചു. നിലാത്തുള്ളികളുടെ പുരാവൃത്തം, സ്‌നേഹം ഒരു കടങ്കഥ, മരുഭൂമികള്‍ പറയുന്നതും പറയാനുള്ളതും, നഗരത്തിലെ കുതിരകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, അഭയം തേടി, നേര്‍ച്ച വിളക്ക്, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെക്കുറിച്ച് ജലീല്‍ രാമന്തളി എഴുതിയ 'ശൈഖ് സായിദ്' എന്ന പുസ്തകം ഏറെ പ്രശംസ നേടിയിരുന്നു. 'പ്രവാസ തുടിപ്പുകള്‍' എന്ന ഗ്രന്ഥം കഴിഞ്ഞ മാസമാണ് പ്രകാശനം ചെയ്തത്. ദീര്‍ഘ കാലം അബൂദബി മുസ്‌ലിം റൈറ്റേഴ്‌സ് ഫോറം ഭാരവാഹി, അബൂദബി തുഹ്ഫ മിഷന്‍ ജനറല്‍ കണ്‍വീനര്‍, കാഞ്ഞങ്ങാട് പി.പി കുഞ്ചബ്ദുല്ല ഫൗണ്ടേഷന്‍ ഫോറം സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. പയ്യന്നൂര്‍, എട്ടിക്കുളം, രാമന്തളി, പുതിയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലെ സാമൂഹികസാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: റഹീമ. മക്കള്‍: സാമിന, അമീന, സല്‍വ, പരേതയായ അഫീഫ. മരുമക്കള്‍: സലാം കുഞ്ഞിമംഗലം, അബ്ദുല്‍ ഖാദര്‍, അറഫാത്ത്. മൃതദേഹം രാമന്തളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Summary: Indian Media Abu Dhabi (IMA) expressed deep condolences over the passing of Jaleel Ramanthali (70), a prominent journalist and author who was a foundational figure in Malayalam media in the UAE. He passed away recently in his hometown following a heart attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."