HOME
DETAILS

'ജിഹാദ്' പ്രയോഗത്തിന് നിയന്ത്രണം; വാർത്താ ചാനലുകൾക്ക് പുതിയ മാർഗരേഖയുമായി എൻ.ബി.ഡി.എസ്.എ; സീ ന്യൂസ്, ന്യൂസ് 18 ഉൾപ്പെടെയുള്ള ചാനലുകൾക്ക് താക്കീത്

  
Web Desk
February 24, 2026 | 3:14 AM

nbdsa to issue guidelines on misuse of jihad term in news reports

ന്യൂഡല്‍ഹി: വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ 'ജിഹാദ്' എന്ന പദം തെറ്റായി ഉപയോഗിക്കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി (എന്‍.ബി.ഡി.എസ്.എ) തീരുമാനിച്ചു. ഭക്ഷണപദാർഥങ്ങളില്‍ തുപ്പുന്നതായും മറ്റും ആരോപിക്കപ്പെടുന്ന സംഭവങ്ങളെ 'ഭക്ഷ്യ ജിഹാദ്', 'തൂക്ക് ജിഹാദ്' എന്നിങ്ങനെ വര്‍ഗീയവല്‍ക്കരിച്ച് റിപ്പോര്‍ട്ട് ചെയ്ത സീ ന്യൂസ്, ടൈംസ് നൗ നവഭാരത്, ന്യൂസ് 18, എന്‍.ഡി.ടി.വി തുടങ്ങിയ ചാനലുകളെ ശക്തമായി താക്കീത് ചെയ്താണ്, എന്‍.ബി.ഡി.എസ്.എ ഇത്തരം പ്രയോഗങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. 

സ്ഥിരീകരിക്കാത്ത ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രത്യേക സമുദായത്തെ അധിക്ഷേപിക്കുന്നതും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതുമാണെന്നും അതോറിറ്റി നിരീക്ഷിച്ചു.

വാര്‍ത്താ ചാനലുകള്‍ 'ജിഹാദ്' എന്ന പദം അമിതമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അതോറിറ്റി തീരുമാനിച്ചത്. വര്‍ഗീയ സ്വഭാവമുള്ള റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് നിലവിലുള്ള ചട്ടങ്ങള്‍ക്ക് പുറമെ, 'ജിഹാദ്' പ്രയോഗത്തിന് മാത്രമായി പുതിയ മാര്‍ഗരേഖ വൈകാതെ അതോരിറ്റി പുറത്തിറക്കും.

സീ ന്യൂസ്, എന്‍.ഡി.ടി.വി, ന്യൂസ് 18 എന്നീ ചാനലുകള്‍ നല്‍കിയ വിവിധ വാര്‍ത്തകളും അതോരിറ്റി ഉദാഹരണമായി ചൂണ്ടിക്കാട്ടി. 2025 ജൂലൈയില്‍ പാല്‍ വില്‍പനക്കാരനുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ 'ദൂധ് ജിഹാദ്', 'തൂക്ക് ജിഹാദ്' തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തിയത് തെറ്റാണെന്ന് അതോരിറ്റി നിരീക്ഷിച്ചു. പാല്‍ വിൽപനക്കാരന്റെ മതം എടുത്തുപറയുകയും കാര്യമായ തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുകയും ചെയ്തത് ചട്ടലംഘനമാണെന്ന് അതോറിറ്റി കണ്ടെത്തി.

2024 ഒക്ടോബറിലെ സമാന റിപ്പോര്‍ട്ടിങ്ങിന്റെ പേരിൽ ടൈംസ് നൗ നവഭാരതിനും അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. പൊതുജനാരോഗ്യം ലക്ഷ്യമിട്ടാണ് വാര്‍ത്ത നല്‍കിയതെന്ന് ചാനല്‍ വാദിച്ചെങ്കിലും, പരാതിക്ക് പിന്നാലെ വിഡിയോ നീക്കം ചെയ്തത് കണക്കിലെടുത്ത് മറ്റ് ശിക്ഷാനടപടികളിലേക്ക് അതോറിറ്റി കടന്നില്ല.
വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തവും നിഷ്പക്ഷതയും പാലിക്കണമെന്നും ഒരു സമുദായത്തെയും അവഹേളിക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഒഴിവാക്കണമെന്നും എന്‍.ബി.ഡി.എസ്.എ നിര്‍ദേശിച്ചു.

The News Broadcasting and Digital Standards Authority (NBDSA) will issue guidelines on using the term 'jihad' in news reports, after reprimanding several channels for misusing it to communalize incidents, such as 'food jihad' and 'spit jihad'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അച്ഛനെ വരെ ആക്ഷേപിച്ചു';പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ തയ്യാറാകാതെ ജി സുധാകരന്‍, രൂക്ഷ വിമര്‍ശനവുമായി കുറിപ്പ്

Kerala
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്; പെരുന്നാളിന് കൂടുതല്‍ പണം അയക്കാനാകുമെന്ന ചിന്തയില്‍ പ്രവാസികള്‍ | Indian Rupee Value

Economy
  •  3 days ago
No Image

ഭക്ഷണം ഉണ്ടാക്കാൻ പോലും അനുവദിക്കുന്നില്ല; ഐടി ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ, സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

crime
  •  3 days ago
No Image

വയനാട്ടിലെ കര്‍ഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടര്‍ന്ന്; മരണകാരണം ആന്തരിക രക്തസ്രാവം

Kerala
  •  3 days ago
No Image

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 99%,  9,379 പേര്‍ക്ക് ടോപ് പ്ലസ്

organization
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറും പുറത്തേക്ക്, കോടതി സ്വാഭാവികജാമ്യം അനുവദിച്ചു

Kerala
  •  3 days ago
No Image

ഇറാനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല് സൈനികരെ തിരിച്ചറിഞ്ഞതായി യു.എസ് 

National
  •  3 days ago
No Image

കോടതിയിൽ ആൾമാറാട്ടം: മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഹാജരാക്കിയത് 'സ്ഥിരം ജാമ്യക്കാരനെ'; പേര് മാറിപ്പോയതോടെ കളി പാളി, അഭിഭാഷക കുടുക്കിൽ

crime
  •  3 days ago
No Image

മെസ്സിയും റൊണാൾഡോയും പിന്നിൽ; പെനാൽറ്റിയിൽ ഞാനാണ് മികച്ചവൻ: വെല്ലുവിളിയുമായി മെക്സിക്കൻ താരം

Football
  •  3 days ago
No Image

എ.ഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് ജയില്‍ മോചിതനായി

National
  •  3 days ago