HOME
DETAILS

യു.എ.ഇയില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടര്‍ പ്രഖ്യാപിച്ചു; യാത്രകളും അവധികളും പ്ലാന്‍ ചെയ്യാന്‍ അറിഞ്ഞിരിക്കാം തീയതികള്‍

  
Web Desk
February 24, 2026 | 3:47 AM

UAE Ministry of Education Announces School Calendar for the Next Three Academic Years

ദുബൈ: യു.എ.ഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കായി അടുത്ത മൂന്ന് അധ്യയന വര്‍ഷങ്ങളിലെ (2026, 2029) കലണ്ടര്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. കൃത്യമായ ആസൂത്രണത്തിനും വിഭവങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനും ലക്ഷ്യമിട്ടാണ് ദീര്‍ഘകാല കലണ്ടര്‍ പുറത്തിറക്കിയത്.
അടുത്ത മൂന്ന് വര്‍ഷത്തെ പ്രധാന തീയതികള്‍ താഴെ കൊടുക്കുന്നു. 

2026- 2027 അധ്യയന വര്‍ഷം

* ക്ലാസ് ആരംഭിക്കുന്നത്: 2026 ഓഗസ്റ്റ് 31
* മിഡ്‌ടേം ബ്രേക്ക് (ഒന്നാം സെമസ്റ്റര്‍): 2026 ഒക്ടോബര്‍ 12 - ഒക്ടോബര്‍ 18
* ശൈത്യകാല അവധി (Winter Break): 2026 ഡിസംബര്‍ 14 - 2027 ജനുവരി 3
* വസന്തകാല അവധി (Spring Break): 2027 ഏപ്രില്‍ 5 - ഏപ്രില്‍ 11
* അധ്യയന വര്‍ഷം അവസാനിക്കുന്നത്: 2027 ജൂലൈ 2

2027- 2028 അധ്യയന വര്‍ഷം

* ക്ലാസ് ആരംഭിക്കുന്നത്: 2027 ഓഗസ്റ്റ് 30
* മിഡ്‌ടേം ബ്രേക്ക് (ഒന്നാം സെമസ്റ്റര്‍): 2027 ഒക്ടോബര്‍ 11 - ഒക്ടോബര്‍ 17
* ശൈത്യകാല അവധി: 2027 ഡിസംബര്‍ 13 - 2028 ജനുവരി 2
* വസന്തകാല അവധി: 2028 മാര്‍ച്ച് 27 - ഏപ്രില്‍ 2
* അധ്യയന വര്‍ഷം അവസാനിക്കുന്നത്: 2028 ജൂണ്‍ 30

2028- 2029 അധ്യയന വര്‍ഷം

* ക്ലാസ് ആരംഭിക്കുന്നത്: 2028 ഓഗസ്റ്റ് 28
* മിഡ്‌ടേം ബ്രേക്ക് (ഒന്നാം സെമസ്റ്റര്‍): 2028 ഒക്ടോബര്‍ 16 - ഒക്ടോബര്‍ 22
* ശൈത്യകാല അവധി: 2028 ഡിസംബര്‍ 11 - 2029 ജനുവരി 1
* വസന്തകാല അവധി: 2029 മാര്‍ച്ച് 29  ഏപ്രില്‍ 1
* അധ്യയന വര്‍ഷം അവസാനിക്കുന്നത്: 2029 ജൂണ്‍ 29

പ്രധാന നിര്‍ദ്ദേശങ്ങള്‍:

* മിഡ്‌ടേം ബ്രേക്ക്: എല്ലാ സ്‌കൂളുകളും ഒന്നാം സെമസ്റ്ററിലെ മിഡ്‌ടേം ബ്രേക്ക് നിര്‍ബന്ധമായും പാലിക്കണം. എന്നാല്‍ ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് അവിടുത്തെ പ്രത്യേക നിയമങ്ങള്‍ ബാധകമായിരിക്കും.
* ഹാജര്‍ നില: ഓരോ ടേമിന്റെയും അവസാന ആഴ്ച വരെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഈ ആഴ്ചകളില്‍ ഫൈനല്‍ അസസ്‌മെന്റുകളോ പാഠഭാഗങ്ങളോ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
* മറ്റ് സിലബസുകള്‍: ഇന്ത്യന്‍, പാകിസ്ഥാനി, ബംഗ്ലാദേശി സിലബസുകള്‍ പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ പുതിയ അക്കാദമിക് കലണ്ടര്‍ ബാധകമല്ല.

Summary: The UAE Ministry of Education (MoE) has released the comprehensive academic calendar for both public and private schools covering the next three years: 2026-2027, 2027-2028, and 2028-2029. This long-term planning aims to enhance system readiness and allow families and institutions to prepare well in advance.
Academic Year 2026-2027: Classes begin on August 31, 2026, and conclude on July 2, 2027.
Academic Year 2027-2028: Classes begin on August 30, 2027, and conclude on June 30, 2028.
Academic Year 2028-2029: Classes begin on August 28, 2028, and conclude on June 29, 2029.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംഘര്‍ഷാവസ്ഥയില്‍ എട്ട് പേര്‍ അറസ്റ്റില്‍

bahrain
  •  4 days ago
No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  4 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  4 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  4 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  4 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  4 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  4 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  4 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  4 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  4 days ago