HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: ചികിത്സ നടത്തണം; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി

  
February 24, 2026 | 5:23 AM

sabarimala-gold-theft-tantri-kandararu-rajeevvaru-seeks-bail-condition-relaxation-for-medical-treatment

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടാന്‍ തന്ത്രി കണ്ഠരര് രാജീവരര്‍. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഇളവ് തേടുക. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോകണമെന്ന് ചൂണ്ടിക്കാട്ടി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. 

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തെളിവുകളിലുള്ള അപര്യാപ്തത എന്നിവ പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് തന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പ സ്വര്‍ണ മോഷണക്കേസുകളില്‍ ജയിലിലായി നാല്പത്തിയൊന്നാം ദിവസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തെളിവുകളുടെ അഭാവത്തില്‍ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തന്ത്രി എന്നുള്ള രീതിയിലാണ് ശബരിമലയില്‍ ഇടപെടല്‍ നടത്തിയതെന്നും സ്വര്‍ണാപഹരണത്തില്‍ പങ്കില്ലെന്നുമായിരുന്നു തന്ത്രിയുടെ വാദം. കേസില്‍ സ്വാഭാവികമല്ലാത്ത ജാമ്യം ലഭിക്കുന്ന പ്രതി കൂടിയാണ് തന്ത്രി എന്നതും ശ്രദ്ധേയമാണ്.

അതേസമയം, തന്ത്രിക്ക് ജാമ്യം ലഭിച്ചതിനെതിരേ അപ്പീല്‍ നല്‍കാ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതിയിലാണ് അപ്പീല്‍ നല്‍കുക. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന കൊല്ലം വിജിലന്‍സ് കോടതി നിരീക്ഷണത്തെ തുടര്‍ന്ന് അപ്പീല്‍ ഉടന്‍ വേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. ഇതിലാണ് പുനരാലോചന നടത്തി അപ്പീലിന് പോകാന്‍ ഇപ്പോള്‍ എസ്.ഐ.ടി തീരുമാനിച്ചിരിക്കുന്നത്.

 

 

In the Sabarimala gold theft case, Kandararu Rajeevvaru, the Tantri of Sabarimala Temple, has decided to seek relaxation of his bail conditions to undergo medical treatment. He plans to approach the Vigilance Court in Kollam requesting permission to enter Pathanamthitta district, which he is currently barred from visiting as part of his bail terms.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണം ഉണ്ടാക്കാൻ പോലും അനുവദിക്കുന്നില്ല; ഐടി ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ, സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

crime
  •  2 days ago
No Image

വയനാട്ടിലെ കര്‍ഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടര്‍ന്ന്; മരണകാരണം ആന്തരിക രക്തസ്രാവം

Kerala
  •  2 days ago
No Image

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 99%,  9,379 പേര്‍ക്ക് ടോപ് പ്ലസ്

organization
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറും പുറത്തേക്ക്, കോടതി സ്വാഭാവികജാമ്യം അനുവദിച്ചു

Kerala
  •  2 days ago
No Image

ഇറാനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല് സൈനികരെ തിരിച്ചറിഞ്ഞതായി യു.എസ് 

National
  •  2 days ago
No Image

കോടതിയിൽ ആൾമാറാട്ടം: മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഹാജരാക്കിയത് 'സ്ഥിരം ജാമ്യക്കാരനെ'; പേര് മാറിപ്പോയതോടെ കളി പാളി, അഭിഭാഷക കുടുക്കിൽ

crime
  •  2 days ago
No Image

മെസ്സിയും റൊണാൾഡോയും പിന്നിൽ; പെനാൽറ്റിയിൽ ഞാനാണ് മികച്ചവൻ: വെല്ലുവിളിയുമായി മെക്സിക്കൻ താരം

Football
  •  2 days ago
No Image

എ.ഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് ജയില്‍ മോചിതനായി

National
  •  2 days ago
No Image

ഖാംനഈയുടെ പിന്‍ഗാമിയായി മകന്‍? മുജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവാകുമെന്ന് റിപ്പോര്‍ട്ട്

International
  •  2 days ago
No Image

സഊദിയിലെ സി.ഐ.എ ആസ്ഥാനത്തിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം; പതിച്ചത് രണ്ട് ഡ്രോണുകള്‍  | Iran & US-Isreal Attack Live

Saudi-arabia
  •  2 days ago