HOME
DETAILS

മദ്യം വാങ്ങാൻ പണം നൽകിയില്ല; അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

  
February 24, 2026 | 5:28 AM

son attacks mother over rs 100 for liquor in bihars gopalganj

പട്ന: മദ്യം വാങ്ങാൻ 100 രൂപ നൽകാത്തതിനെത്തുടർന്ന്  അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ നടന്ന സംഭവത്തിൽ 50 വയസ്സുകാരിയായ സുമിത്രാ ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, സുമിത്രാദേവിയുടെ മകൻ രാംഭരോസെ റാവത്തിനെ (28) പൊലിസ് അറസ്റ്റ് ചെയ്തു. 

മദ്യം വാങ്ങാൻ പണം ചോദിച്ചപ്പോൾ സുമിത്രാ ദേവി നൽകിയില്ല. ഇതിൽ പ്രകോപിതനായ പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അമ്മയുടെ കഴുത്തറുക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു ഇരുമ്പ് വടിയും മൂർച്ചയുള്ള ആയുധവും പൊലിസ് കണ്ടെടുത്തു.

ദിവസക്കൂലി തൊഴിലാളിയായ രാംഭരോസെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും, മദ്യം വാങ്ങാനുള്ള പണത്തിനായി ഇയാൾ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും പൊലിസ് പറയുന്നു.

ബീഹാറിൽ മദ്യനിരോധനം നിലവിലുണ്ടെങ്കിലും 'സ്മാക്' പോലുള്ള മാരക മയക്കുമരുന്നുകളുടെ ഉപയോഗം വർധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്തെ ലഹരി ഉപയോഗം വർധിക്കുന്നതിനെക്കുറിച്ച് നിയമസഭയിലും വലിയ ചർച്ചകൾ നടന്നു. 

2016-ൽ വ്യാജമദ്യം കഴിച്ച് 16 പേർ മരിച്ചതിനെത്തുടർന്നാണ് ബീഹാറിൽ മദ്യനിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ മറ്റ് ലഹരിവസ്തുക്കൾ യുവാക്കൾക്കിടയിൽ പടരുന്നത് ആശങ്കയായി മാറിയിരിക്കുകയാണ്.

A 28-year-old man, Rambharose Rawat, has been arrested for allegedly killing his 50-year-old mother, Sumitra Devi, in Bihar's Gopalganj district over Rs 100 she refused to give him for liquor. He slit her throat with a sharp object after she denied giving him money.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  8 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  8 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  8 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  8 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  8 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  8 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  8 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  8 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  8 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  8 days ago