വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: മരിച്ചത് കോട്ടയം സ്വദേശിനിയെന്ന് സംശയം
കൊച്ചി: വൈറ്റിലയിലെ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലിസ്. മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ച ഫോൺ കോട്ടയം സ്വദേശിനി സുധ ബേബിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ടത് ഇവർ തന്നെയാണോ എന്ന് പൊലിസ് അന്വേഷിച്ചു വരികയാണ്.
ഇന്ന് രാവിലെയായിരുന്നു വൈറ്റിലയിലെ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രാക്കിന് സമീപം മൃതദേഹം കിടക്കുന്നത് കണ്ട ലോക്കോ പൈലറ്റാണ് സംഭവം പൊലിസിൽ അറിയിച്ചത്.
തുടർന്ന്, പൊലിസെത്തി പരിശോധിച്ചപ്പോൾ ട്രെയിനിൽ നിന്ന് വീണുള്ള മരണമല്ലെന്ന് കണ്ടെത്തി. യുവതിയുടെ മുഖത്തും ശരീരത്തിലും പരുക്കേറ്റ പാടുകളുമുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രാക്കിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
A woman's body was found near the railway track in Vyttila, Kochi, with signs of violence. Police suspect murder and are investigating. A mobile phone found near the body belongs to Sudha Baby from Kottayam, but it's unclear if it's the victim's.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."