രുചിയില്‍ കേമന്‍, ആരോഗ്യത്തില്‍ താരം; മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാം ഈ സ്‌ട്രോബറി വനില സ്മൂത്തി!
ചൂടുകാലത്ത് ശരീരത്തിന് ഉന്മേഷം നല്‍കാനും വിശപ്പകറ്റാനും സ്മൂത്തികളോളം മികച്ച മറ്റൊരു പാനീയമില്ല. പ്രഭാതഭക്ഷണത്തിന് പകരമായോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ തിരഞ്ഞെടുക്കാവുന്ന ഒന്നാണ് സ്‌ട്രോബറി വനില സ്മൂത്തി. സ്‌ട്രോബറിയുടെ നേരിയ പുളിയും വനിലയുടെ മധുരവും ചേരുമ്പോള്‍ ലഭിക്കുന്ന രുചി ഒന്ന് വേറെ തന്നെയാണ്. കുട്ടികള്‍ക്ക് ഇത് ഏറെ പ്രിയപ്പെട്ടതാണ് എന്ന് മാത്രമല്ല, നാരുകളാലും വിറ്റാമിനുകളാലും സമ്പന്നമായതുകൊണ്ട് ആരോഗ്യ കാര്യത്തിലും ഇത് ഒട്ടും പിന്നിലല്ല. അതിഥികള്‍ വരുമ്പോള്‍ പെട്ടെന്ന് തയ്യാറാക്കി നല്‍കാന്‍ പറ്റുന്ന ഈ സ്‌പെഷ്യല്‍ സ്മൂത്തിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ സാധനങ്ങള്‍
സ്‌ട്രോബറി: 1 കപ്പ് (ഫ്രഷ് ആയതോ ഫ്രോസണ്‍ ചെയ്തതോ ഉപയോഗിക്കാം)
തണുപ്പിച്ച പാല്‍: 1 കപ്പ് (പശുവിന്‍ പാലോ ബദാം പാലോ ഉപയോഗിക്കാം)
വനില എസ്സന്‍സ്: ½ ടീസ്പൂണ്‍

തൈര്: ¼ കപ്പ് (സ്മൂത്തിക്ക് നല്ല കട്ടി കിട്ടാന്‍ ഇത് സഹായിക്കും)
തേന്‍ അല്ലെങ്കില്‍ പഞ്ചസാര: മധുരത്തിനനുസരിച്ച്
ഐസ് ക്യൂബ്‌സ്: ആവശ്യത്തിന് (ഫ്രോസണ്‍ സ്‌ട്രോബറി ആണെങ്കില്‍ ഇതിന്റെ ആവശ്യമില്ല)
തയ്യാറാക്കുന്ന വിധം
സ്‌ട്രോബറി നന്നായി കഴുകി അതിന്റെ ഇലകള്‍ നീക്കം ചെയ്യുക. വലിയ സ്‌ട്രോബറി ആണെങ്കില്‍ രണ്ട് കഷ്ണങ്ങളായി മുറിക്കുക.
ഒരു ബ്ലെന്‍ഡറിലേക്ക് വൃത്തിയാക്കിയ സ്‌ട്രോബറി, തണുപ്പിച്ച പാല്‍, തൈര്, വനില എസ്സന്‍സ്, മധുരത്തിന് ആവശ്യമായ തേന്‍ അല്ലെങ്കില്‍ പഞ്ചസാര എന്നിവ ചേര്‍ക്കുക.
എല്ലാ ചേരുവകളും ചേര്‍ത്ത് മിശ്രിതം നല്ല സ്മൂത്ത് ആകുന്നത് വരെ അടിച്ചെടുക്കുക.
തയ്യാറായ സ്മൂത്തി ഒരു ഗ്ലാസ്സിലേക്ക് പകര്‍ത്തുക. മുകളില്‍ ഒരു ചെറിയ സ്‌ട്രോബറി കഷ്ണമോ പുതിനയിലയോ വെച്ച് അലങ്കരിക്കാം.
ടിപ്‌സുകള്‍
കൂടുതല്‍ ആരോഗ്യകരമാക്കാന്‍ പഞ്ചസാരയ്ക്ക് പകരം തേനോ ഈന്തപ്പഴമോ ഉപയോഗിക്കാം. ഇതിലൂടെ നാച്ചുറല്‍ മധുരം ലഭിക്കും.
കുട്ടികള്‍ക്ക് നല്‍കുകയാണെങ്കില്‍ തൈരിന് പകരം ഒരു സ്‌കൂപ്പ് വനില ഐസ്‌ക്രീം ചേര്‍ത്ത് അടിച്ചെടുത്താല്‍ സ്മൂത്തി കൂടുതല്‍ ക്രീമി ആകും .
രാവിലെ ബ്രേക്ക്ഫാസ്റ്റിന് പകരമായാണ് കഴിക്കുന്നതെങ്കില്‍ ഇതില്‍ രണ്ട് സ്പൂണ്‍ ഇന്‍സ്റ്റന്റ് ഓട്‌സ് കൂടി ചേര്‍ത്ത് അടിച്ചെടുക്കുന്നത് കൂടുതല്‍ ഉന്മേഷം നല്‍കും.
Indulge in the perfect blend of tart strawberries and sweet vanilla with this quick and easy smoothie. Packed with vitamins and antioxidants, this creamy drink serves as an ideal healthy breakfast replacement or a refreshing treat for kids and adults alike. Learn how to whip up this restaurant-style smoothie at home with simple kitchen ingredients.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."