ചീക്കോട് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
എടവണ്ണപ്പാറ: ചീക്കോട് പഞ്ചായത്തിന്റെ 69734759 രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. പൊതുവിഭാഗത്തില്‍ 54072487 രൂപയും പട്ടികജാതി വിഭാഗത്തില്‍ 15662272 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
വിഷരഹിത ചീക്കോട്, ആടു ഗ്രാമം പദ്ധതി തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന ഉല്പാദന മേഖലയില്‍ 4007942 രൂപ നീക്കി വെച്ചിട്ടുണ്ട്. ബഡ്സ് സ്കൂള്‍, പകല്‍വീട്, ആശ്രയ പരിരക്ഷ, സ്ത്രീ സൗഹൃദ ടോയ്ലറ്റ്, സമഗ്ര ആരോഗ്യ പദ്ധതി, സമഗ്ര വിദ്യാഭ്യാസ പദ്ധതി, മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കോഴ്സ് തുടങ്ങിവ ഉള്‍പ്പെടുന്ന സേവന മേഖലയില്‍ 30840958 രൂപയുടെ പദ്ധതികളാണ് നടപ്പാക്കുകയെന്നും വിവിധ റോഡുകള്‍, നടപ്പാതകള്‍, പാലങ്ങള്‍, നൂറ്റിഅന്‍പതോളം സ്ട്രീറ്റ് ലൈറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ പശ്ചാത്തല മേഖലയില്‍ 19223587 രൂപവകയിരുത്തിയതായും പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."