HOME
DETAILS

സ്പാര്‍ക് ഡാറ്റ ദുരുപയോഗത്തില്‍ ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമെന്ന് കെ.സി വേണുഗോപാല്‍

  
February 24, 2026 | 1:26 PM

KC Venugopal says High Court verdict in Spark data misuse is an indictment against the Chief Minister

കൊച്ചി :  സ്പാര്‍ക് പോര്‍ട്ടലിലെ ഡാറ്റ ദുരുപയോഗം സംബന്ധിച്ച ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതരമായ കുറ്റപത്രമാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചത് പ്രഥമദൃഷ്ട്യാ സ്വകാര്യത ലംഘനമാണെന്ന കോടതിയുടെ നിരീക്ഷണം സര്‍ക്കാരിന്റെ ഭരണനൈതികതയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ ആവശ്യങ്ങള്‍ക്ക് മാത്രം നല്‍കിയ ഡാറ്റ എങ്ങനെ രാഷ്ട്രീയ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഉപയോഗിച്ചുവെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. 'ഗുണഭോക്താക്കള്‍ക്കാണ് സന്ദേശങ്ങള്‍ അയച്ചത്' എന്ന സര്‍ക്കാര്‍ വാദം കോടതി തള്ളിയത് തന്നെ ആരോപണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ്്.. ഗുണഫലമൊന്നും ലഭിക്കാത്തവര്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടിയതോടെ ഡാറ്റ സുരക്ഷ പൂര്‍ണമായി പരാജയപ്പെട്ടുവെന്നതും തെളിയുന്നു. സ്പ്രിങ്ക്‌ലര്‍ സംഭവത്തിന് ശേഷം വീണ്ടും ഒരു ഡാറ്റ മോഷണ ആരോപണം ഉയരുന്നത് ആശങ്കാജനകമാണെന്നും, ബഹുമാനത്തോടെ 'ഓണറബിള്‍ ചീഫ് മിനിസ്റ്റര്‍' എന്ന് വിളിച്ച ആളെ ഇനി 'തീഫ് മിനിസ്റ്റര്‍' എന്ന് വിളിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്വന്തം ജീവനക്കാരുടെ ഡാറ്റ പോലും സുരക്ഷിതമല്ലാത്ത സര്‍ക്കാരാണ് സംസ്ഥാനത്തെ സംരക്ഷിക്കുമെന്ന് പറയുന്നത്. വ്യക്തിഗത ഡാറ്റ ശേഖരിച്ച ഉദ്ദേശ്യത്തിനുള്ളില്‍ മാത്രം ഉപയോഗിക്കണമെന്ന നിയമതത്വം ലംഘിച്ച സര്‍ക്കാര്‍, നിയമത്തിന്റെ കാവല്‍ക്കാരനാകേണ്ടിടത്ത് നിയമലംഘനത്തിന്റെ പ്രതീകമായി മാറുകയാണെന്നും വേണുഗോപാല്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  4 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  4 days ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  4 days ago
No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  4 days ago
No Image

യു.എസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ വീണ്ടും  ആക്രമണം?, ഒന്നില്‍ കൂടുതല്‍ സ്‌ഫോടനശബ്ദം, കുവൈത്തില്‍ അപകട സൈറണ്‍| Israel, US Attack on Iran Live

International
  •  4 days ago
No Image

എം.എം മണിക്കും എം സ്വരാജിനും സീറ്റില്ല; ഉടുമ്പന്‍ചോലയില്‍ കെ.കെ ജയചന്ദ്രന്‍

Kerala
  •  4 days ago
No Image

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

Cricket
  •  4 days ago
No Image

മലയോരത്തേക്ക് മയിലുകള്‍ കുടിയേറുന്നു; പന്നിക്കൊപ്പം ഇനി മയില്‍ ശല്യവും; കണ്ണൂരില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍- വരള്‍ച്ചയുടെ സൂചനയോ..?

Kerala
  •  4 days ago
No Image

യുദ്ധം നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ്; ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം

International
  •  4 days ago
No Image

പ്രതിരോധതന്ത്രം മാറ്റി ഖത്തര്‍; ജനവാസമേഖല ഒഴിവാക്കാന്‍ പുതിയ നീക്കം; കടലിന് മുകളില്‍ വെച്ച് ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടും

qatar
  •  4 days ago