HOME
DETAILS

പ്ലസ് ടുക്കാര്‍ക്ക് 1000, കുടുംബത്തിന് 10,000; വാഗ്ദാനപ്പോരില്‍ ഡിഎംകെയോട് മുട്ടാന്‍ അണ്ണാ ഡിഎംകെ 

  
February 24, 2026 | 2:02 PM

1000 for plus two students 10000 for a family aiadmk published third phase manifesto for election

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനപ്പോരിലേക്ക് കടന്ന് രാഷ്ട്രീയ കക്ഷികള്‍. അധികാരത്തിലെത്തിയാല്‍ ഓരോ കുടുംബത്തിനും 10,000 രൂപ ധനസഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അണ്ണാ ഡിഎംകെ. നേരത്തെ സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 5,000 രൂപയ്ക്ക് ബദലായാണ് അണ്ണാ ഡിഎംകെയുടെ പുതിയ പ്രഖ്യാപനം.  വമ്പന്‍ വാഗ്ദാനങ്ങളുമായി എന്‍ഡിഎ ചേരിയിലുള്ള അണ്ണാ ഡിഎംകെ രംഗത്തെത്തിയത്. 

വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധനസഹായം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പുറമെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ ലഭിക്കാത്തവര്‍ക്ക് 2000 രൂപ പ്രതിമാസം വിതരണം ചെയ്യുമെന്നും പ്രകട പത്രികയിലുണ്ട്. ഇതില്‍ പ്ലസ്ടു പാസായവര്‍ക്ക് 1000 രൂപ നല്‍കുമെന്നും വാഗ്ദാനമുണ്ട്. ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന 8000 രൂപ വര്‍ധിപ്പിച്ച് 10,000 രൂപയാക്കുമെന്നും, നെയ്ത്തുകാര്‍ക്കും, മറ്റ് തൊഴില്‍ വിഭാഗക്കാര്‍ക്കും പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നും പത്രികയില്‍ പരാമര്‍ശമുണ്ട്. 

ദ്രാവിഡ കക്ഷികള്‍ പരസ്പരം പോരാടി ജയിച്ച തമിഴ് മണ്ണില്‍ ഇത്തവണ ആര് ഭരണം പിടിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കിപ്പുറവും തമിഴ്‌നാട് പിടിച്ചെടുക്കാന്‍ സാധിക്കാത്ത ബിജെപി അണ്ണാ ഡിഎംകെയെ കൂട്ടുപിടിച്ച് ഭരണം നേടാനാണ് ശ്രമിക്കുന്നത്. മറുപക്ഷത്ത് സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ ശക്തമായ പ്രചരണ പരിപാടികളുമായി മുന്നോട്ട് പോവുകയാണ്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും വെല്ലുവിളി ഉയര്‍ത്തി കന്നിയങ്കത്തിന് ഇറങ്ങുന്ന വിജയ്‌യുടെ ടിവികെയും തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. 

അതേസമയം രാഷ്ട്രീയ കക്ഷികളുടെ വാഗ്ദാനപ്പോര് സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് മാസം നീണ്ട രഹസ്യ നീക്കം, ഒടുവിൽ 'ഓപ്പറേഷൻ കൽക്കി'; രാജ്യത്തെ വിറപ്പിച്ച ലഹരി മാഫിയയെ പൂട്ടി എൻസിബി ദൗത്യം

crime
  •  2 days ago
No Image

കൊല്ലത്ത് കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ച അപകടം: ഷിപ്പിങ് ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  2 days ago
No Image

ഒറ്റ റൺസിൽ ഇതിഹാസ നേട്ടം; ടി-20യിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

വിദേശത്ത് നഴ്സായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ലക്ഷങ്ങളുടെ തട്ടിപ്പും: ഒളിവിലായിരുന്ന പാസ്റ്റർ ഒടുവിൽ പൊലിസ് പിടിയിൽ

crime
  •  2 days ago
No Image

സഞ്ജുവേ...മിന്നിച്ചേക്കണേ; കലാശപ്പോരിൽ കിവീസിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്

Cricket
  •  2 days ago
No Image

ഈദിന് മുന്നോടിയായി വേതനം നല്‍കണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍ തൊഴില്‍ മന്ത്രാലയം

oman
  •  2 days ago
No Image

ബഹ്‌റൈനില്‍ പത്ത് എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തനസജ്ജമാക്കി

bahrain
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിനെ സ്വന്തം മണ്ഡലത്തിൽ തളച്ചിടാൻ ഇടതുതന്ത്രം; പറവൂരിൽ ഇ.ടി ടൈസണെ ഇറക്കി സി.പി.ഐ

Kerala
  •  2 days ago
No Image

ബംഗളൂരുവിൽ നിന്ന് ലഹരിയെത്തിച്ച് നാട്ടിൽ വിൽപന; നഴ്‌സിങ് വിദ്യാർത്ഥി എംഡിഎംഎയുമായി പിടിയിൽ

Kerala
  •  2 days ago
No Image

ജുഫൈറില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ സന്ദര്‍ശിച്ച് ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രി; വീടുകള്‍ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ സഹായം

bahrain
  •  2 days ago