HOME
DETAILS

നിയന്ത്രണങ്ങൾ ലംഘിക്കരുത്; ദേശീയദിനത്തിൽ സുരക്ഷ ശക്തമാക്കി കുവൈത്ത് 

  
Web Desk
February 24, 2026 | 3:04 PM

Children spray water during national day celebrations as Kuwait Municipality urges the public to avoid water guns and littering

കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് പൊതുജനം സംയമനം പാലിക്കണമെന്ന്  കുവൈത്ത് മുനിസിപ്പാലിറ്റി. ഫെബ്രുവരി 25 നാണ് കുവൈത്ത് ദേശീയ ദിനം ആഘോഷിക്കുന്നത്.

ആഘോഷങ്ങൾ രാജ്യത്തിന്റെ ദേശസ്നേഹവും സാമൂഹിക ബോധവുമെല്ലാം ഉണർത്തുന്ന  രീതിയിലായിരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ പൊതു സ്ഥലങ്ങളുടെ ശുചിത്വം കാത്തുസൂക്ഷിക്കുന്നതും സുരക്ഷ ഉറപ്പാക്കുന്നതും ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് നഗരസഭ പ്രസ്താവനയിൽ വ്യക്തമാക്കി. തെരുവുകൾ, പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മാലിന്യം തള്ളുന്നത് നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്നതോടൊപ്പം സുരക്ഷാ പ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കൂടാതെ ബലൂണുകളും വാട്ടർ ഗണ്ണുകളും ഉപയോഗിക്കുന്ന പ്രവണതകൾ അപകടസാധ്യതയും വസ്തുവകകൾക്ക്  നാശവും ഉണ്ടാക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വത്തോടെ ആഘോഷങ്ങളിൽ പങ്കെടുക്കുകയും രാജ്യത്തിന്റെ നല്ല പ്രതിഛായ ഉയർത്തിപ്പിടിക്കുകയുമാണ് വേണ്ടതെന്ന് അധികൃതർ ഓർമിപ്പിച്ചു.

 

Kuwait Municipality has called on residents to celebrate the February 25 National Day responsibly, urging them to maintain cleanliness and avoid the use of balloons and water guns. The authority warned that such practices could cause disorder, property damage, and safety risks, and emphasized that celebrations should reflect patriotism and social responsibility.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  8 days ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  8 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  8 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  8 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  8 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  8 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  8 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  8 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  8 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  8 days ago