HOME
DETAILS

ലോകത്തിൽ ആറാമൻ; ഇന്ത്യക്കാരിൽ ഒരാൾ മാത്രം നേടിയ റെക്കോർഡിലേക്ക് പാക് താരം

  
Web Desk
February 24, 2026 | 3:48 PM

shadab khan create a new record in t20 cricket

ടി-20 ക്രിക്കറ്റിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി പാകിസ്ഥാൻ ഓൾ റൗണ്ടർ ഷദാബ് ഖാൻ. ഇന്റർനാഷണൽ ടി-20യിൽ 1000 റൺസും 100+ വിക്കറ്റും നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ഷദാബ് ഖാൻ ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ 11 പന്തിൽ 23 റൺസ് നേടിയാണ് താരം പുറത്തായത്. ഇതോടെയാണ് താരം കുട്ടി ക്രിക്കറ്റിൽ ആയിരം റൺസ് പൂർത്തിയാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് ഷദാബ് ഖാൻ.

ഷാക്കിബ് അൽ ഹസൻ, മുഹമ്മദ് നബി, വീരൻദീപ് സിംഗ്, ഹർദിക് പാണ്ഡ്യ, സിക്കന്ദർ റാസ എന്നീ താരങ്ങളാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. പാക്കിസ്ഥാന് വേണ്ടി ഇതുവരെ 122 മത്സരങ്ങളിൽ നിന്നും 123 വിക്കറ്റുകൾ ആണ് ഷദാബ് നേടിയിട്ടുള്ളത്. 

അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് ആണ് നേടിയത്. സാഹിബ്‌സാദ ഫർഹാന്റെ അർദ്ധ സെഞ്ച്വറിയാണ്  പാകിസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 45 പന്തിൽ 63 റൺസ് ആണ് ഫർഹാന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏഴ് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ബാബർ അസം, ഫക്കർ സമാൻ എന്നിവർ 25 റൺസ് വീതം നേടി. 

ഇംഗ്ലണ്ടിനായി ലിയാം ഡാവ്സൻ മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ജാമി ഓവർട്ടൻ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി.

Pakistan all-rounder Shadab Khan has achieved a new milestone in T20 cricket. Shadab Khan has entered the list of players who have scored 1000 runs and 100+ wickets in international T20s. The player was dismissed for 23 runs in 11 balls in the match against England. With this, the player completed 1000 runs in cricket. Shadab Khan is the sixth player to achieve this feat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  2 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  2 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  2 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  2 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  2 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  2 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  2 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  2 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  2 days ago