കുവൈത്ത് ആരോഗ്യമേഖല ഇനി ഡിജിറ്റൽ; ഫീസ് ഈടാക്കൽ ഓൺലൈനിലൂടെ മാത്രം
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളുടെയും സേവന ഫീസ് ഇനി മുതൽ ഓൺലൈനിലൂടെ മാത്രമേ അടക്കാൻ സാധിക്കുകയുള്ളു. അതേസമയം പണം നേരിട്ട് കൈപ്പറ്റുന്നത് പൂർണമായും ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി പറഞ്ഞു. ആരോഗ്യമേഖലയെ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയായ ഡോ. അൽ മുന്ദിർ അൽ ഹസാവിയുടെ ഔദ്യോഗിക കത്തിലൂടെയാണ് ഈ നിർദേശം പുറപ്പെടുവിച്ചത്. പൊതുജനാരോഗ്യ മേൽനോട്ടത്തിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിർദേശം കൈമാറണമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ സ്ഥാപനങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രവർത്തിക്കുന്ന സലൂണുകൾ, സ്പോർട്സ് ക്ലബുകൾ, സ്വകാര്യ നഴ്സറികൾ, സ്വകാര്യ പരിശീലന കേന്ദ്രങ്ങൾ, എലി-കീട നിയന്ത്രണ സേവനങ്ങൾ നടത്തുന്ന കമ്പനികൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്.
സാമ്പത്തിക ഇടപാടുകളുടെ രേഖപ്പെടുത്തൽ ഉറപ്പാക്കുക, പണമിടപാടുകൾ കുറയ്ക്കുക, മേൽനോട്ടവും നിരീക്ഷണവും ശക്തിപ്പെടുത്തുക എന്നിവയാണ് നടപടിയുടെ ലക്ഷ്യം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Kuwait’s Health Ministry has mandated that all facilities under public health supervision collect service fees only through approved banking channels and electronic payment systems, banning cash transactions. The move aims to enhance transparency, strengthen financial oversight, and support the country’s digital transformation in the healthcare sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."