HOME
DETAILS

ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേര് നൽകാൻ പാടില്ല; മന്ത്രിസഭായോഗത്തിൽ തീരുമാനം

  
February 24, 2026 | 4:08 PM

No government-owned educational institution to be started in the future should be given a religious-based name decision taken at cabinet meeting

തിരുവനന്തപുരം: ഭാവിയിൽ തുടങ്ങാനിരിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേര് നൽകാൻ പാടില്ലെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനം. ജസ്റ്റിസ് കെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനമായി. ഇതിനോടകം തന്നെ തീരുമാനം കൈകൊണ്ട ശുപാർശകർക്ക് പുറമേ 32 എണ്ണത്തിൽ കൂടി മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ടുണ്ട്. 

1947ന് മുമ്പ് ലത്തീൻ കത്തോലിക്ക വിശ്വാസികളായി ചേർന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുള്ളൂവെന്ന നിബന്ധന അശാസ്ത്രീയമായതിനാൽ ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യൂ അധികാരികളുടെ അന്വേഷണത്തിന് സഹായകമായ ഒരു രേഖയായി പരിഗണിച്ചുകൊണ്ട് വില്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജാതി അല്ലെങ്കിൽ സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വർഷം ജാതി അല്ലെങ്കിൽ സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ലെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. 

ബാങ്കിംഗ് സർവീസ് കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, കേരള പബ്ലിക് സർവീസ്, കമ്മീഷൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ എന്നീ ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്കും വ്യത്യസ്ത കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷകൾക്കും സൗജന്യ പരിശീലനം നൽകുന്ന ട്രെയ്നിങ് സെന്ററുകൾ ഉണ്ടെന്നും ഒരുപാട് കുടിയേറ്റ കർഷകരുള്ള മലയോര പ്രദേശമായ ഇടുക്കിയിലും കണ്ണൂരും കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും,  ധാരാളം മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന എറണാകുളത്തും, തിരുവനന്തപുരത്തള്ള തീരപ്രദേശങ്ങളിലും ഇത്തരത്തിലുള്ള ട്രെയിനിങ് ഉപകേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവര്‍ലെസ് ടാക്‌സികള്‍ യാസ് ഐലന്‍ഡിലേക്കും

uae
  •  9 hours ago
No Image

സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; നേരിട്ട് ഫോണിൽ വിളിച്ച് ഖാർഗെ, നിർണ്ണായക കൂടിക്കാഴ്ച തിങ്കളാഴ്ച

Kerala
  •  9 hours ago
No Image

കായംകുളം - കോട്ടയം റൂട്ടിൽ ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം; മാവേലിക്കര - ചെങ്ങന്നൂർ ട്രാക്കിൽ 14 മണിക്കൂർ അറ്റകുറ്റപ്പണി

Kerala
  •  10 hours ago
No Image

45 കോടി, പത്തേക്കർ, അത്യാധുനിക സൗകര്യങ്ങൾ; മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം 16-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Cricket
  •  10 hours ago
No Image

ഭരണഘടനാ ലംഘനം, മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; ഇസ്‌ലാമിക പിൻതുടർച്ചാവകാശ നിയമത്തിനെതിരായ ഹരജിയെ എതിർത്ത് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  10 hours ago
No Image

മദ്യലഹരിയിൽ ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞു; ഭർത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് അയൽവാസി മരിച്ചു

Kerala
  •  10 hours ago
No Image

ശബരിമലയിൽ സർക്കാരിന്റെ 'യു ടേൺ'; നവോത്ഥാന നായക പരിവേഷം വിനയായെന്ന് സി.പി.എം വിലയിരുത്തൽ; ലക്ഷ്യം ഭരണത്തുടർച്ച

Kerala
  •  10 hours ago
No Image

കെ. സുധാകരന്റേത് സമ്മർദതന്ത്രം; വെട്ടിലായി കോൺഗ്രസ് നേതൃത്വം

Kerala
  •  10 hours ago
No Image

ഗൗരിയമ്മയുടെ വഴിയിൽ സുധാകരനും? പുതിയ പാർട്ടി രൂപീകരിക്കുന്നു; ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ ഒപ്പം കൂട്ടാൻ നീക്കം

Kerala
  •  10 hours ago
No Image

ഇറാന്റെ ഖാർഗ് ദ്വീപിൽ യുഎസ് ബോംബാക്രമണം; ആഗോള എണ്ണവിപണിയിൽ ഇന്ധനവില വർധിക്കാൻ സാധ്യത

International
  •  10 hours ago