HOME
DETAILS

സൂപ്പർതാരം നാട്ടിലേക്ക് മടങ്ങി; ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

  
February 24, 2026 | 4:31 PM

Rinku Singh has left the Indian team ahead of the T20 World Cup Super 8 match against Zimbabwe

ടി-20 ലോകകപ്പ് സൂപ്പർ 8ൽ സിംബാബ്വേക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം വിട്ട് സൂപ്പർതാരം റിങ്കു സിങ്. പിതാവ് ഖൻ ചന്ദ് സിംഗിന്റെ ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെയാണ് റിങ്കു ഇന്ത്യൻ ടീം വിട്ടത്.  നിലവിൽ റിങ്കുവിന്റെ പിതാവ് ഗെയ്റ്റർ നോയിഡയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

ഫെബ്രുവരി 26ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് വേണ്ടി റിങ്കു സിങ് ഇന്ത്യൻ ടീമിനൊപ്പം തിങ്കളാഴ്ച ചെന്നൈയിലേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ താരം ചൊവ്വാഴ്ച പുലർച്ച തന്നെ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർ എട്ടിലെ നിർണായകമായ അടുത്ത മത്സരത്തിൽ റിങ്കു സിങ്ങിന്റെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കും നൽകുക. സിംബാബ്‌വേക്കെതിരെയുള്ള മത്സരത്തിൽ റിങ്കുവിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ അക്സർ പട്ടേൽ കളത്തിൽ ഇറങ്ങും.

സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ 76 റൺസിന്റെ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. 188 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് 10 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. ഈ വമ്പൻ തോൽവിയോടെ ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റിരിക്കുകയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങൾ ഇന്ത്യക്ക് അതിനിർണായകമാണ്. 

ആദ്യ മത്സരത്തിൽ സിംബാബ്‌വെയും പരാജയപ്പെട്ടിരുന്നു. 108 റൺസിനാണ് വിൻഡീസ് സിംബാബ്‌വെയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചെടുത്തത്. 255 റൺസ് പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 17.4 ഓവറിൽ 147 റൺസിന് പുറത്തായി. 

Superstar Rinku Singh has left the Indian team ahead of the T20 World Cup Super 8 match against Zimbabwe. Rinku left the Indian team after the health of his father Khan Chand Singh deteriorated. Currently, Rinku's father Gaiter is undergoing treatment in a hospital in Noida in a critical condition.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്

Football
  •  a day ago
No Image

മാധ്യമങ്ങളോട് സംസാരിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്; ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

National
  •  a day ago
No Image

ഇമെയില്‍ ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഗണേഷ് കുമാറിനെതിരേ എന്ത് നടപടിയാണെടുത്തത്?: രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  a day ago
No Image

ഗള്‍ഫ് രാജ്യങ്ങളുടെ മാധ്യമ സഹകരണം ശക്തമാക്കാന്‍ ചര്‍ച്ച

oman
  •  a day ago
No Image

വാഹന പരിശോധനയ്ക്കിടെ എസ്.ഐയെ സ്കൂട്ടറിടിച്ച് വീഴ്ത്തി; യുവാവ് കടന്നുകളഞ്ഞു, അന്വേഷണം ഊർജിതം

crime
  •  a day ago
No Image

പ്രാദേശിക വിഷയങ്ങള്‍ വിലയിരുത്തി; അറബ് അംബാസഡര്‍മാരുമായി ഒമാന്‍ കൂടിക്കാഴ്ച

oman
  •  a day ago
No Image

ഇ-മെയിൽ കിട്ടിയാൽ എസ്ഐടി രൂപീകരിക്കുന്ന സർക്കാർ, സ്വന്തം മന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടിയെടുത്തു; മുഖ്യമന്ത്രി മറുപടി പറയണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  a day ago
No Image

നിയന്ത്രണം വിട്ട കാർ വീട്ടു മുറ്റത്തേക്ക് മറിഞ്ഞു; ഉള്ളിൽ കഞ്ചാവ് പൊതികൾ, യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  a day ago
No Image

റീൽസ് 'വൈറലായി', പിന്നാലെ കേസുമായി; ട്രെയിനിൽ ഡാൻസ് കളിച്ച യുവാക്കൾക്കെതിരെ റെയിൽവേ പൊലിസ് ആക്ട് പ്രകാരം കേസ്

Kerala
  •  a day ago
No Image

'മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക?': രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  a day ago