HOME
DETAILS
MAL
നെതർലൻഡ്‌സ് പ്രധാനമന്ത്രിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അഭിനന്ദനം
February 25, 2026 | 3:30 AM
റിയാദ്: നെതർലൻഡ്‌സ് പ്രധാനമന്ത്രിയായി ചുമതലയേറ്റ റോബ് ജെറ്റനും പുതിയ സർക്കാരിനും സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അഭിനന്ദനങ്ങൾ അറിയിച്ചു. ടെലിഗ്രാം വഴിയായിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്. പുതിയ സർക്കാരിനും നെതർലൻഡ്‌സിലെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും വിജയവും ഉണ്ടാകട്ടെയെന്നായിരുന്നു ആശംസ.
നെതർലൻഡ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, 38ാം വയസ്സിൽ പ്രധാനമന്ത്രിയായ റോബ് ജെറ്റന്റെ പാർട്ടി ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകാൻ ഈ വിജയം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Saudi Crown Prince Mohammed bin Salman sent a congratulatory message to Rob Jetten on becoming the youngest Prime Minister of the Netherlands.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."