HOME
DETAILS
MAL
ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ; സംസ്ഥാനത്ത് ഇന്ന് മുതൽ വിതരണം ആരംഭിക്കും
Web Desk
February 25, 2026 | 1:58 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഇന്ന് മുതൽ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് 2000 രൂപ വീതമാണ് പെൻഷൻ തുകയായി ലഭിക്കുക. ബാങ്ക് അക്കൗണ്ട് നൽകിയിട്ടുള്ള 26.62 ലക്ഷം ആളുകൾക്കാണ് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി വീടുകളിലും പെൻഷൻ എത്തിക്കും.
ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ ആളുകൾക്ക് അത് ബോർഡുകൾ വഴിയാണ് പെൻഷൻ തുക വിതരണം ചെയ്യുക. ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടെ 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതം ലഭ്യമാകാത്ത സാഹചര്യത്തിലും പെൻഷൻ മുടങ്ങാതിരിക്കാൻ വേണ്ടിയും സംസ്ഥാനസർക്കാർ നടപടികൾ സ്വീകരിച്ചു. സർക്കാർ ഇതുവരെ 49,433.83 കോടി രൂപ ക്ഷേമ പെൻഷനായി വിതരണം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."