HOME
DETAILS

മോദി ഇന്ന് ഇസ്‌റാഈലിലേക്ക്; കേന്ദ്രസര്‍ക്കാര്‍ ഫലസ്തീന്‍ ജനതയെ കൈവിട്ടെന്ന് കോണ്‍ഗ്രസ്

  
February 25, 2026 | 2:21 AM

Modi to visit Israel today Congress says central government has abandoned Palestinian people

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ ഇസ്‌റാഈല്‍ സന്ദര്‍ശനം ഇന്ന് തുടങ്ങാനിരിക്കെ, കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള നിലപാടുകളില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്നോട്ട് പോയെന്നും ഫലസ്തീന്‍ ജനതയെ സര്‍ക്കാര്‍ പൂര്‍ണ്ണമായും കൈവിട്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഫലസ്തീന്‍ താല്‍പ്പര്യങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും പ്രായോഗികമായി സര്‍ക്കാര്‍ അവരെ അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് കുറ്റപ്പെടുത്തി. ഗസ്സയിലെ സാധാരണക്കാര്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങള്‍ തുടരുമ്പോഴാണ് നെതന്യാഹുവിനെ മോദി കെട്ടിപ്പിടിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. 1988 നവംബര്‍ 18ന് ഫലസ്തീന്‍ രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന കാര്യം ജയറാം രമേഷ് ഓര്‍മ്മിപ്പിച്ചു. ഇപ്പോഴത്തെ നീക്കം ഇന്ത്യയുടെ വിദേശനയത്തിലെ വലിയ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ന് ഇസ്‌റാഈലിലെത്തുന്ന മോദി, ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും കൂടിക്കാഴ്ച നടത്തും. ജുഡീഷ്യറിയുടെ സ്വതന്ത്ര്യം തകര്‍ക്കാന്‍ നെതന്യാഹു സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇസ്‌റാഈലിലെ പ്രതിപക്ഷം മോദിയുടെ നെസെറ്റ് പ്രസംഗം ബഹിഷ്‌കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  5 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  5 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  5 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  5 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  5 days ago
No Image

ഖത്തറിൽ ഊർജ്ജ പ്ലാന്റുകൾക്ക് നേരെ ഇറാന്റെ ആക്രമണം: എൽഎൻജി ഉത്പാദനം നിർത്തിവെച്ചു; എണ്ണവില കുതിച്ചുയരുന്നു

qatar
  •  5 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; പ്രവാസികള്‍ക്ക് തിരിച്ചടി 

International
  •  5 days ago
No Image

രാഷ്ട്രപതി ഉത്തരവ്; കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്തി

Kerala
  •  5 days ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു: സർവീസുകൾ ഭാഗികമായി പുനരാരംഭിക്കും; യാത്രക്കാർക്ക് കർശന നിർദ്ദേശവുമായി അധികൃതർ

uae
  •  5 days ago
No Image

വാഹന എഞ്ചിന്‍ ഇടപാടില്‍ തര്‍ക്കം; സ്ഥാപനത്തിനെതിരെ കോടതി വിധി

oman
  •  5 days ago