HOME
DETAILS

ഇഫ്താര്‍ ഭക്ഷണം, ക്ഷേമപ്രവര്‍ത്തനം: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 2.3 ദശലക്ഷം ദിര്‍ഹം വകയിരുത്തി

  
February 25, 2026 | 2:24 AM

Malabar Gold  Diamonds Allocates AED 23 Million for Ramadan 2026 Charity

ദുബൈ: സാമൂഹിക പ്രതിബദ്ധതയ്ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കി വരുന്ന ശക്തമായ പിന്തുണ ആവര്‍ത്തിച്ചുറപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി റീടെയിലറായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 2026ലെ റമദാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 2.3 ദശലക്ഷം ദിര്‍ഹം വകയിരുത്തി. ലോകത്തിന്റെ വിവിധ കോണുകളിലുള്ള കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി വന്‍തോതിലുള്ള ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുന്നത്.

ഈ വര്‍ഷത്തെ റമദാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എ.ഇ, സഊദി, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ ജി.സി.സി രാജ്യങ്ങളിലും മലേഷ്യ, സിംഗപ്പൂര്‍, യു.എസ്.എ, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലുമായി രണ്ടു ലക്ഷത്തിലധികം ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യും. വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍, എംബസികള്‍, ജീവകാരുണ്യ സംഘടനകള്‍, എന്‍.ജി.ഒകള്‍ എന്നിവയുമായി സഹകരിച്ചാണ് ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.
മലബാര്‍ ഗ്രൂപ്പിന്റെ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഇ.എസ്.ജി (എന്‍വയണ്‍മെന്റല്‍, സോഷ്യല്‍ & ഗവേണന്‍സ്) പ്രവര്‍ത്തനങ്ങളുടെ സുപ്രധാന ഭാഗമാണ് ഈ റമദാന്‍ സംരംഭങ്ങള്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും സമൂഹത്തില്‍ അര്‍ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന സേവനങ്ങളും ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

യു.എ.ഇയിലെ സജാ, സോനാപൂര്‍, അജ്മാന്‍, അബൂദബി, അല്‍ഐന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ തൊഴിലാളി ക്യാംപുകളിലും അര്‍ഹരായ വ്യക്തികള്‍ക്കിടയിലും ഇഫ്താര്‍ ഭക്ഷണ വിതരണം നടത്തും. കെ.എം.സി.സി, ജി.ഡി.ആര്‍.എഫ്.എ, ഇന്ത്യന്‍ അസോസിയേഷന്‍ റാസല്‍ഖൈമ തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
'നമ്മള്‍ പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി നിലകൊള്ളുമ്പോഴാണ് യഥാര്‍ഥ വിജയം നേടാന്‍ സാധിക്കുന്നത്' മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. ദാനശീലം, അനുകമ്പ, പങ്കുവയ്ക്കല്‍ എന്നിവയുടെ മഹത്തായ സന്ദേശമാണ് റമദാന്‍ പകര്‍ന്നുനല്‍കുന്നത്. ഇഫ്താര്‍ വിതരണ പദ്ധതിയിലൂടെ ഈ പുണ്യ മാസത്തിന്റെ അനുഗ്രഹങ്ങള്‍ അര്‍ഥവത്തായ രീതിയില്‍ ആയിരക്കണക്കിന് വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശപ്പു രഹിത ലോകം (ഹംഗര്‍ ഫ്രീ വേള്‍ഡ്) എന്ന തങ്ങളുടെ ദീര്‍ഘകാല വിഷന്റെ ഭാഗമായി കരുത്തുറ്റ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരം സേവനങ്ങള്‍ തങ്ങളുടെ കടമയായിട്ടാണ് കാണുന്നതെന്നും, ഈ ഉദ്യമത്തിനു കരുത്തുപകരുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം പറഞ്ഞു. മാനുഷിക പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചുകൊണ്ട് സാമൂഹിക മൂല്യങ്ങള്‍ ശക്തിപ്പെടുത്താനും സാധിക്കുന്നുവെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.
ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയുടെ ഭാഗമായി സാംബിയയിലെ മൂന്ന് സ്‌കൂളുകള്‍ ഉള്‍പ്പെടെ 119 കേന്ദ്രങ്ങളിലായി പ്രതിദിനം 115,000ത്തിലധികം പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ മാത്രം ഗ്രൂപ്പ് 1531 മൈക്രോ ലേണിങ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 61,000ത്തിലധികം കുട്ടികള്‍ക്ക് ഇതുവഴി തുടര്‍പഠന അവസരം ലഭിച്ചു. കൂടാതെ, വനിതാ ശാക്തീകരണ ഭാഗമായി 128,000ത്തിലധികം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പും നല്‍കിയിട്ടുണ്ട്.
ഇതിനു പുറമെ നിരാലംബ സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന ഗ്രാന്‍ഡ്മാ ഹോം എന്ന പദ്ധതിയും ഗ്രൂപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. ബ്രാന്‍ഡിന്റെ വിജയം നിരവധി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ അതാത് പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്നുണ്ടെന്ന് ബ്രാന്‍ഡ് ഉറപ്പുവരുത്തുന്നുണ്ട്.

Summary: Malabar Gold & Diamonds, the world’s fifth-largest jewelry retailer, has reaffirmed its commitment to social responsibility by allocating AED 2.3 million for its 2026 Ramadan charity initiatives. The funds will primarily focus on distributing Iftar meals to those in need across the globe.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംഘര്‍ഷാവസ്ഥയില്‍ എട്ട് പേര്‍ അറസ്റ്റില്‍

bahrain
  •  3 days ago
No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  3 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  3 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  3 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  3 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  3 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  3 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  3 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  3 days ago