HOME
DETAILS

അനാഥ കുട്ടികള്‍ക്ക് തണലേകുന്ന 'മദര്‍ ഓഫ് ദി നേഷന്‍ എന്‍ഡോവ്‌മെന്റ്': 371 കോടിയുടെ കൈത്താങ്ങുമായി എം.എ യൂസഫലി

  
February 25, 2026 | 2:58 AM

MA Yusuff Ali Contributes AED 150 Million to Mother of the Nation Endowment

അബൂദബി: യു.എ.ഇയിലെ അനാഥ കുട്ടികളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പിന്തുണയേകുന്ന 'മദര്‍ ഓഫ് ദി നേഷന്‍ എന്‍ഡോവ്‌മെന്റ്' പദ്ധതിയിലേക്ക് 15 കോടി ദിര്‍ഹമിന്റെ (371 കോടി രൂപ) സഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പ്രത്യേക താല്‍പര്യ പ്രകാരം അബൂദബി ഔഖാഫ് നേതൃത്വം നല്‍കുന്ന പദ്ധതിയാണ് മദര്‍ ഓഫ് ദി നേഷന്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ഓര്‍ഫന്‍സ്. അനാഥരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യ പരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാനും മികച്ച ഭാവി ഉറപ്പാക്കാനുമായാണ് പദ്ധതി. യു.എ.ഇയിലെ കുടുംബശിശു ക്ഷേമ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സഹായിക്കുന്ന പദ്ധതി കൂടിയാണ് മദര്‍ ഓഫ് ദി നേഷന്‍ എന്‍ഡോവ്‌മെന്റ്.
നിരവധി കുരുന്നുകളുടെ ജീവിതത്തിന് വെളിച്ചമേകുന്ന ഈ പദ്ധതിയിലേക്കാണ് യൂസഫലിയുടെ പിന്തുണ. 52 വര്‍ഷമായി അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തനിക്ക്, യു.എ.ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പ്രത്യേക താല്‍പര്യ പ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. യു.എ.ഇയുടെ ജീവകരുണ്യ പ്രവര്‍ത്തനങ്ങളുടെ മഹത്വം എടുത്തുകാട്ടുന്നതാണ് മദര്‍ ഓഫ് ദി നേഷന്‍ എന്‍ഡോവ്‌മെന്റ് പദ്ധതി.

2026-02-2508:02:98.suprabhaatham-news.png
 
 

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനും, മാനുഷിക മൂല്യങ്ങളുടെയും ജീവകാരുണ്യത്തിന്റെയും പ്രതീകമായ രാഷ്ട്ര മാതാവ് ഫാത്തിമ ബിന്‍ത് മുബാറക്കും മുന്നോട്ടുവച്ച കാരുണ്യത്തിന്റെ പാത പ്രതിഫലിക്കുന്നതാണ് പദ്ധതിയെന്നും, നിരവധി കുട്ടികളുടെ ജീവിതത്തിന് വെളിച്ചമേകുന്നു ഇതെന്നും യൂസഫലി പറഞ്ഞു. അബൂദബി ഔഖാഫിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക നിക്ഷേപ പദ്ധതിയാണ് അനാഥ കുട്ടികള്‍ക്കായി നടപ്പാക്കുന്നത്. സഹായം അര്‍ഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യവും ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. ദാനധര്‍മ്മങ്ങളിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

English Summary: Lulu Group Chairman M.A. Yusuff Ali has contributed AED 150 million (approx. ?371 Crore) to the 'Mother of the Nation Endowment for Orphans' project. This initiative, spearheaded by Abu Dhabi Awqaf under the guidance of UAE President Sheikh Mohamed bin Zayed Al Nahyan, aims to support and empower orphaned children in the UAE.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് കോടതി

Kerala
  •  3 days ago
No Image

'ഇവിടെ നിന്ന് വേണ്ട'; ഇറാനെ ആക്രമിക്കാന്‍ വ്യോമത്താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍, തിരിച്ചുപറന്ന് യു.എസ് വിമാനങ്ങള്‍

International
  •  3 days ago
No Image

'ഈ ഉത്തരവില്‍ ന്യായം എവിടെ' ഷര്‍ട്ടൂരി പ്രതിഷേധിക്കുന്നത് കുറ്റകൃത്യമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കരുടെ ജാമ്യം തടഞ്ഞ സെഷന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ

National
  •  3 days ago
No Image

ശ്വാസംമുട്ടലിന് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്ക് എടുത്തത് പേവിഷബാധയ്ക്കുള്ള വാക്സീൻ; സംഭവം ശാസ്താംകോട്ടയിൽ

Kerala
  •  3 days ago
No Image

ചേര്‍ത്തലയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

Kerala
  •  3 days ago
No Image

അമേരിക്കയിൽ വെടിവെപ്പ്; മരിച്ചവരിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിയും, നാല് മരണം, പരുക്കേറ്റ 14 പേരിൽ നിരവധിപേരുടെ നിലഗുരുതരം

International
  •  3 days ago
No Image

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ അവസാനത്തോടെയെന്ന് സൂചന; പ്രഖ്യാപനം ഈ മാസം

Kerala
  •  3 days ago
No Image

'നിശബ്ദത നിഷ്പക്ഷതയല്ല, ഒഴിഞ്ഞുമാറലാണ്' ഖാംനഈയുടെ വധത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി സോണിയ

National
  •  3 days ago
No Image

അമേരിക്കൻ മണ്ണിൽ ഇറാൻ പന്തുതട്ടുമോ? പശ്ചിമേഷ്യൻ യുദ്ധം ഫിഫയ്ക്കും തലവേദനയാകുന്നു; വേൾഡ് കപ്പിൽ ഇറാനില്ലെങ്കിൽ പകരക്കാരായി യു.എ.ഇയോ ഇറാഖോ എത്തിയേക്കും

latest
  •  3 days ago
No Image

ഗള്‍ഫ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേയ്ക്ക് വിമാനങ്ങള്‍ പറന്നു തുടങ്ങി

Kerala
  •  3 days ago