കാലുകൊണ്ടണ്ട് കടലാസില്‍ വിസ്മയം തീര്‍ത്ത് സ്വപ്ന
പെരിന്തല്‍മണ്ണ: കാലുകൊണ്ടണ്ട് മാവേലിയെ കടലാസില്‍ പകര്‍ത്തി സ്വപ്ന അഗസ്റ്റിന്‍. പെരിന്തല്‍മണ്ണ നഗരസഭ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ മാവേലിയെ വരയ്ക്കല്‍ ഉദ്ഘാടനത്തിനാണ് ഇരുകൈകളുമില്ലാത്ത ചിത്രകാരി സ്വപ്ന അഗസ്റ്റിനെത്തിയത്.
ഉദ്ഘാടകയായ വരക്കാരി എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തു. അന്താരാഷ്ട്ര വരക്കൂട്ടായ്മയായ മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിങ് ആര്‍ട്‌സ് അസോസിയേഷന്‍ അംഗമാണ് സ്വപ്ന. കാര്‍ട്ടൂണിസ്റ്റ് കെ.വി.എം ഉണ്ണി മുഖ്യാതിഥിയായി. നഗരസഭയുടെ ആദരമായുള്ള ഉപഹാരം നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലീം കെ.വി.എം ഉണ്ണിയ്ക്ക് സമര്‍പ്പിച്ചു. പെരിന്തല്‍മണ്ണയിലെ ചിത്രകാരന്‍മാരുടെ കൂട്ടായ്മയുടെ ഉപഹാരം സജി ചെറുകര, ജെയിന്‍ പുത്തനങ്ങാടി എന്നിവര്‍ ചേര്‍ന്ന് സ്വപ്നയ്ക്ക് സമര്‍പ്പിച്ചു. അരയ്ക്കുതാഴെ തളര്‍ന്നവര്‍ക്കായുള്ള നഗരസഭയുടെ സാന്ത്വനം കൂട്ടായ്മയുടെ ഓണാഘോഷവും സ്വപ്ന അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. വിശുദ്ധ മദര്‍തെരേസയുടെ ചിത്രംവരച്ചായിരുന്നു ഉദ്ഘാടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."