മമ്പുറം മഖാമിനെതിരെ ഗൂഢനീക്കം; അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരുക്ക്
തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിനെതിരെ ഗൂഢനീക്കം. അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. മഖാം നവീകരണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിക്കൊണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച പ്രദേശത്തെ സാമൂഹ്യവിരുദ്ധരുടെ ഗൂഢനീക്കങ്ങളാണ് ഇന്നലെ അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പരുക്കേറ്റ മമ്പുറം വി.എസ് ഖമറുദ്ദീന്‍(28), പി.ടി മഷ്ഹൂദ്(28), ശാദുലി (27) എന്നിവരെ കോട്ടക്കല്‍ സ്വകാര്യ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വര്‍ധിച്ചുവരുന്ന തീര്‍ത്ഥാടകര്‍ക്കായി സൗകര്യമൊരുക്കാന്‍ ഒരുമാസത്തോളമായി മഖാമില്‍ നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിര്‍മാണപ്രവൃത്തികള്‍ക്കെതിരെ ഇവര്‍ പരപ്പനങ്ങാടി മുന്‍സിഫ് കോടതിയെ സമീപിച്ചിട്ടുണ്ട്.
എന്നാല്‍ നിലവില്‍ കോടതി കെട്ടിടനിര്‍മാണത്തില്‍ ഇടപെട്ടിട്ടില്ല. അതുകൊണ്ടുതന്നെ കെട്ടിടത്തിന്റെ പൈലിങ് പ്രവൃത്തികള്‍ പുരോഗമിച്ചുവരികയാണ്. ഒരാഴ്ചയായി ഈസംഘം പൈലിങ് പ്രവൃത്തികള്‍ തടസപ്പെടുത്തുകയും നിര്‍മാണ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഇന്നലെ ഇത് ആവര്‍ത്തിക്കുകയും മഖാമിലേക്ക് തീര്‍ത്ഥാടകര്‍ക്കുള്ള വഴി തടസപ്പെടുത്തുകയുംചെയ്തതോടെ മഖാമിലെത്തിയ സമസ്തയുടെ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു. അവസാനം ഇത് അക്രമത്തില്‍ കലാശിക്കുകയാണുണ്ടായത്. ര@് ദാറുല്‍ഹുദാ കമ്മിറ്റി ഭാരവാഹികളെ വാഹനം തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മഖാമിന്റെ ചുറ്റു മതിലുകള്‍ പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അതിക്രമം ഇന്നലെ വൈകീട്ടും തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."