HOME
DETAILS

'സെനറ്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഗസ്സയിലെ വംശഹത്യയെ കുറിച്ച് മോദി പരാമര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു' പ്രധാനമന്ത്രിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തില്‍ രൂക്ഷപ്രതികരണവുമായി പ്രിയങ്ക

  
Web Desk
February 25, 2026 | 4:20 AM

priyanka gandhi reacts sharply to pm modis israel visit urges mention of gaza in knesset address

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇസ്‌റാഈല്‍ സെനറ്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഗസ്സയിലെ വംശഹത്യയെ കുറിച്ച് പരാമര്‍ശിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഗസ്സന്‍ ജനതയുടെ നീതിക്കായി ആവശ്യപ്പെടുമെന്നും ഞങ്ങള്‍ കരുതുന്നു- അവര്‍ എക്‌സില്‍ കുറിച്ചു. 

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജി..വരാനിരിക്കുന്ന ഇസ്‌റാഈല്‍ യാത്രയില്‍ നെസെറ്റിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഗസ്സയില്‍ ആയിരക്കണക്കിന് നിരപരാധികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വംശഹത്യയെക്കുറിച്ച് പരാമര്‍ശിക്കുമെന്നും അവര്‍ക്ക് നീതി ആവശ്യപ്പെടുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ ചരിത്രത്തിലുടനീളം ഇന്ത്യ ശരിയായ കാര്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ടിട്ടുണ്ട്, സത്യത്തിന്റെയും സമാധാനത്തിന്റെയും നീതിയുടെയും വെളിച്ചം ലോകത്തിന് കാണിച്ചുകൊടുക്കുന്നത് നാം തുടരണം' - അവര്‍ എക്‌സില്‍ കുറിച്ചു.

 

രണ്ടുദിവസത്തെ ഇസ്റാഈല്‍ സന്ദര്‍ശനത്തിനായാണ് ഇന്ന് പ്രദാനമന്ത്രി ഇസ്‌റാഈലിലേക്ക് തിരിക്കുന്നത്. ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും മോദി കൂടിക്കാഴ്ച നടത്തും. അതേസമയം, ജുഡീഷ്യറിയുടെ സ്വതന്ത്ര്യം തകര്‍ക്കാന്‍ നെതന്യാഹു സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇസ്റാഈലിലെ പ്രതിപക്ഷം മോദിയുടെ നെസെറ്റ് പ്രസംഗം ബഹിഷ്‌കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തു വന്നിരുന്നു. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള നിലപാടുകളില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്നോട്ട് പോയെന്നും ഫലസ്തീന്‍ ജനതയെ സര്‍ക്കാര്‍ പൂര്‍ണ്ണമായും കൈവിട്ടെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു. 

ഫലസ്തീന്‍ താല്‍പ്പര്യങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും പ്രായോഗികമായി സര്‍ക്കാര്‍ അവരെ അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് കുറ്റപ്പെടുത്തി. ഗസ്സയിലെ സാധാരണക്കാര്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങള്‍ തുടരുമ്പോഴാണ് നെതന്യാഹുവിനെ മോദി കെട്ടിപ്പിടിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. 1988 നവംബര്‍ 18ന് ഫലസ്തീന്‍ രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന കാര്യം ഓര്‍മിച്ച ജയറാം രമേഷ് ഇപ്പോഴത്തെ നീക്കം ഇന്ത്യയുടെ വിദേശനയത്തിലെ വലിയ മാറ്റമാണെന്നും കൂട്ടിച്ചേര്‍ത്തു. 

 

priyanka gandhi criticises pm narendra modi’s israel visit, urging him to raise the issue of gaza during his address to the knesset. congress also accuses the centre of shifting india’s traditional stance on palestine.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കെ.സുധാകരന്‍

Kerala
  •  a day ago
No Image

വിവാദങ്ങള്‍ക്ക് പിന്നാലെ മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരേ ഡി.ജി.പിക്ക് പരാതി

Kerala
  •  a day ago
No Image

പ്രമേഹരോ​ഗി മരിച്ച സംഭവത്തിൽ മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ഉപഭോക്തൃ കമ്മിഷന്റെ നടപടി

Kerala
  •  a day ago
No Image

ഒടുവിൽ അതും നേടി; ലോകകപ്പ് ചരിത്രം മാറ്റിമറിച്ച് ബും ബും ബുംറ 

Cricket
  •  a day ago
No Image

ഖത്തറിൽ വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിച്ച 313 പേർ അറസ്റ്റിൽ

qatar
  •  a day ago
No Image

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: നാല് യുവാക്കൾ മരിച്ചു

Kerala
  •  a day ago
No Image

ചരിത്രകാരന്‍ ഡോ. കെ. എന്‍. പണിക്കര്‍ അന്തരിച്ചു 

Kerala
  •  a day ago
No Image

ഒറ്റ റൺസിൽ വീഴ്ത്തിയത് രണ്ട് സെഞ്ച്വറിയടിച്ചവനെ; നെഞ്ച് വിരിച്ച് സഞ്ജു ചരിത്രത്തിലേക്ക്

Cricket
  •  a day ago
No Image

താനൂരിൽ മന്ത്രിമാർ തമ്മിൽ ഉടക്ക്: വി. അബ്ദുറഹിമാൻ എത്തും മുൻപേ ആർ. ബിന്ദുവിന്റെ ഉദ്ഘാടനം; ചടങ്ങ് ബഹിഷ്കരിച്ച് കായികമന്ത്രി

Kerala
  •  a day ago
No Image

കോട്ടയത്ത് വാടകവീട്ടില്‍ ദമ്പതികള്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍; മൂന്ന് വയസുള്ള കുട്ടിയും വീട്ടില്‍

Kerala
  •  a day ago