HOME
DETAILS

'വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫിസ്' ഡാറ്റ ചോര്‍ച്ചയില്‍ ഗുരുതര ആരോപണവുമായി ചെന്നിത്തല, കത്ത് പുറത്തു വിട്ടു

  
Web Desk
February 25, 2026 | 5:32 AM

ramesh chennithala alleges data leak from k-smart app linked to cm office

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ ഡാറ്റ ലീക്കിങ്ങിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല. കെ.സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ വിവരങ്ങള്‍ പി.ആര്‍.ഡിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി സീറാം സാംബശിവറാവു ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആവശ്യമുന്നയിച്ച് സാംബശിവ റാവു 2025 ഡിസംബറില്‍ ചീഫ് മിഷന്‍ ഡയറക്ടര്‍ക്ക് അയച്ച കത്തും ചെന്നിത്തല പുറത്തുവിട്ടു.

കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ നിന്ന് ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ വിവരങ്ങള്‍ പിആര്‍ഡിക്ക് കൈമാറണം എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ക്ക് പുറമെ കെ-സ്മാര്‍ട്ട് വഴി പൊതുജനങ്ങളുടെ വിവരങ്ങളും പിആര്‍ഡിക്ക് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

 2026 ഫെബ്രുവരി മാസത്തിന് മുമ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പേര്, ഫോണ്‍ നമ്പര്‍,വയസ്, പ്രായം, ലിംഗം, ജില്ലാ,താലൂക്,വാര്‍ഡ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ എല്ലാ വ്യക്തി വിവരങ്ങളും ചോദിക്കുന്നുണ്ട്. വ്യക്തിപരമായി വിവരങ്ങള്‍ ശേഖരിക്കുകയാണെന്നാണ് കത്തില്‍ പറയുന്നത്. വിവരങ്ങള്‍ പിആര്‍ഡി ഡയറക്ടര്‍ക്ക് ഈ മാസം 12ന് മുമ്പ് കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചിരിക്കുന്നത്.

മുഖ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി ഇങ്ങനെ ഒരു കത്ത് അയക്കുമോ എന്ന് രമേശ് ചെന്നിത്തല ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തിനടിസ്ഥാനത്തിലാണ് ഈ കത്ത് എന്നും അദേഹം ആരോപിച്ചു.

 സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി സര്‍ക്കാര്‍ ഡേറ്റ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറി വിവരങ്ങള്‍ ശേഖരിക്കുന്നത് തെറ്റാണെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ടെന്നും ഓര്‍മിപ്പിച്ചു. 

 

ramesh chennithala alleges that officials’ data from the k-smart application was shared with prd for election campaign purposes. he claims a letter was sent by cm office official seeram sambasiva rao seeking complete details.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്‌റാഈല്‍; ലബനാനില്‍ കൂട്ടപ്പലായനം, ബോംബാക്രമണത്തില്‍ മരണം 31 ആയി | Israel, US Attack on Iran Live

International
  •  4 days ago
No Image

ശബരിമലയില്‍ യുവതികള്‍ കയറരുത്, ആചാരം സംരക്ഷിക്കണം; നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala
  •  4 days ago
No Image

സഊദിയിലെ അരാംകോ റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Saudi-arabia
  •  4 days ago
No Image

ചരിത്രം! ഉയിർത്തെഴുന്നേൽപ്പിൽ സഞ്ജു ഇന്ത്യക്ക് സമ്മാനിച്ചത് പുതിയ ലോക റെക്കോർഡ്

Cricket
  •  4 days ago
No Image

യു.എസ്, ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ 'പണ്ടോറയുടെ പെട്ടി' തുറക്കും; അവസാനിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം- യുഎന്നിനോട് ഇറാന്‍ | Israel, US Attack on Iran Live

International
  •  4 days ago
No Image

ഈ മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍, ജാഗ്രതാനിര്‍ദ്ദേശം

Kerala
  •  4 days ago
No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  4 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  4 days ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  4 days ago
No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  4 days ago