സൂപ്പർതാരം പുറത്ത്; ലോകകപ്പിൽ സിംബാബ്‌വേക്കെതിരെ കളത്തിലിറങ്ങാൻ സഞ്ജു
ടി-20 ലോകകപ്പിലെ സൂപ്പർ 8ലെ ഇന്ത്യയുടെ രണ്ടാം മത്സരം നാളെയാണ് നടക്കുന്നത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സിംബാബ്വേയാണ് സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും എതിരാളികൾ. ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ ഉണ്ടാവുന്ന ഒരു നിർണായകമായ ഒരു അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. സിംബാബ്വേക്കെതിരെയുള്ള മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യക്കായി കളത്തിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ട്. റിങ്കു സിങ്ങിന് പകരമാവും സഞ്ജു ഇന്ത്യൻ പ്ലെയിങ് ഇലവനിലെത്തുക.
പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെ റിങ്കു ഇന്ത്യൻ ടീം വിട്ടിരുന്നു. റിങ്കുവിന്റെ പിതാവ് ഖൻ ചന്ദ് സിങ് ഗെയ്റ്റർ നോയിഡയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. റിങ്കു സിങ് ഇന്ത്യൻ ടീമിനൊപ്പം തിങ്കളാഴ്ച ചെന്നൈയിലേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ താരം ചൊവ്വാഴ്ച പുലർച്ച തന്നെ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഈ ടൂർണമെന്റിൽ സഞ്ജു ഒരു മത്സരത്തിൽ മാത്രമാണ് കളത്തിൽ ഇറങ്ങിയത്. നമീബിയക്കെതിരായ മത്സരത്തിൽ എട്ട് പന്തിൽ നിന്നും 22 റൺസ് നേടിയാണ് മടങ്ങിയത്. ഒരു ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളുമാണ് സഞ്ജു അടിച്ചെടുത്തത്. നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് കളിച്ചിരുന്നില്ല. വയറിലുണ്ടായ അണുബാധ മൂലമാണ് അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരെയുള്ള മത്സരം നഷ്ടമായത്. തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അഭിഷേകിന് പകരം സഞ്ജുവാണ് കളത്തിൽ ഇറങ്ങിയത്. ഇപ്പോൾ റിങ്കുവിന് പകരവും സഞ്ജു പ്ലെയിങ് ഇലവനിൽ എത്തുമോയെന്നും കണ്ടുതന്നെ അറിയണം.
അതേസമയം സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ 76 റൺസിന്റെ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. 188 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് 10 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. ഈ വമ്പൻ തോൽവിയോടെ ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റിരിക്കുകയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങൾ ഇന്ത്യക്ക് അതിനിർണായകമാണ്.
India's second match in the Super 8s of the T20 World Cup will be played tomorrow. Suryakumar Yadav and his team will face Zimbabwe in the match to be held at the Chidambaram Stadium in Chennai. Ahead of this match, a crucial update has been released regarding the Indian team. It is reported that Malayali player Sanju Samson will play for India in the match against Zimbabwe. Sanju will replace Rinku Singh in the Indian playing XI.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."