HOME
DETAILS

മട്ടണ്‍ കഴിച്ചാലുടന്‍ ഇവ ചെയ്യരുത്..! അറിയാതെ പോകുന്ന ഈ ശീലങ്ങള്‍ ആരോഗ്യത്തിന് വില്ലനാകാം

  
February 25, 2026 | 6:20 AM

important lifestyle tips to follow after consuming mutton for better digestion

 


രുചികരമായ മട്ടണ്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. പ്രോട്ടീനും അയണും സമൃദ്ധമായി അടങ്ങിയ മട്ടണ്‍ ആരോഗ്യത്തിന് ഉത്തമമാണെങ്കിലും ഇത് കഴിച്ചതിനു ശേഷം നാം പിന്തുടരുന്ന ചില തെറ്റായ ശീലങ്ങള്‍ ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കാറുണ്ട്. അജീര്‍ണവും വയറെരിച്ചിലും ഒഴിവാക്കാന്‍ മട്ടണ്‍ കഴിച്ചാലുടന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ...'
 
പ്രോട്ടീന്‍, ഇരുമ്പ്, വിറ്റാമിന്‍ B12 എന്നിവയാല്‍ സമ്പന്നമായ മട്ടണ്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുമെങ്കിലും ഇത് ദഹിക്കാന്‍ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയം ആവശ്യമാണ്. മട്ടണിലെ ഉയര്‍ന്ന കൊഴുപ്പിന്റെ അളവ് ദഹനപ്രക്രിയയെ സങ്കീര്‍ണമാക്കുന്നതിനാല്‍, ഭക്ഷണത്തിന് ശേഷമുള്ള നമ്മുടെ ചില ശീലങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.

 

aata.jpg

 

മട്ടണ്‍ കഴിച്ച ഉടന്‍ പാല്‍ അല്ലെങ്കില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ഇവ രണ്ടിലും പ്രോട്ടീനും കൊഴുപ്പും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍, ഇവ ഒരുമിച്ച് ദഹിപ്പിക്കാന്‍ ശരീരം ഏറെ ബുദ്ധിമുട്ടും. ഇത് വയറിന് അസ്വസ്ഥതയുണ്ടാക്കാന്‍ കാരണമാകും. അതുപോലെ തന്നെ പലരും ശീലമാക്കിയ ഒന്നാണ് ഭക്ഷണത്തിന് പിന്നാലെ തണുത്ത വെള്ളമോ സോഡയോ കുടിക്കുന്നത്. എന്നാല്‍ മട്ടണ്‍ പോലുള്ള കൊഴുപ്പേറിയ ഭക്ഷണം കഴിച്ച ശേഷം തണുത്ത പാനീയങ്ങള്‍ കുടിക്കുന്നത് ദഹനരസങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുകയും കൊഴുപ്പ് കട്ടപിടിക്കാന്‍ ഇടയാക്കുകയും ചെയ്യും. പകരം ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനം സുഗമമാക്കാന്‍ സഹായിക്കും.

 

mutt.jpg

 

ഭക്ഷണം കഴിച്ചാലുടന്‍ ഉറങ്ങാന്‍ കിടക്കുന്ന ശീലവും മട്ടണ്‍ കഴിക്കുന്ന ദിവസങ്ങളില്‍ ഒഴിവാക്കണം. ഇത് അജീര്‍ണം, നെഞ്ചെരിച്ചില്‍ (Acidtiy) എന്നിവയ്ക്ക് കാരണമാകും. ഭക്ഷണത്തിന് ശേഷം 20-30 മിനിറ്റ് നേരം ലഘുവായി നടക്കുന്നത് ദഹനപ്രക്രിയയെ വേഗത്തിലാക്കാന്‍ സഹായിക്കും. കൂടാതെ, മട്ടണ്‍ കഴിച്ച ദിവസം ബാക്കി നേരങ്ങളില്‍ ലഘുവായ ഭക്ഷണങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

 

 ഇത്തരം ചെറിയ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലൂടെ മട്ടണിന്റെ പോഷകഗുണങ്ങള്‍ പൂര്‍ണ്ണമായും ശരീരത്തിന് ലഭിക്കുമെന്ന് മാത്രമല്ല, ദഹനസംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാനും സാധിക്കും. ഇറച്ചിക്കൊപ്പം ധാരാളം സാലഡ് കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കാന്‍ സഹായിക്കുന്നതാണ്.

 

While mutton is highly nutritious, its high fat and protein content make it difficult to digest, requiring specific post-meal habits like avoiding dairy and cold drinks, and engaging in light walking to prevent indigestion and acidity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ ടഗ് ബോട്ട് മുങ്ങി; മൂന്ന് ജീവനക്കാരെ കാണാതായെന്ന് ഇന്തോനേഷ്യ

uae
  •  2 days ago
No Image

കെഎസ്ആർടിസി പൂട്ടേണ്ടി വരും; യുഡിഎഫിന്റെ സ്ത്രീകളുടെ സൗജന്യ യാത്ര വാഗ്ദാനത്തിനെതിരെ കെ.ബി ഗണേഷ് കുമാർ

Kerala
  •  2 days ago
No Image

'ട്രംപിനെ വെറുതെ വിടില്ല, ഖാംനഈയുടെ രക്തത്തിന് പകരം ചോദിച്ചിരിക്കും' മുന്നറിയിപ്പുമായി ഇറാന്‍ സുരക്ഷാ മേധാവി

National
  •  2 days ago
No Image

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം; പുതിയ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

National
  •  2 days ago
No Image

ബാലുശ്ശേരിയിൽ ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: വ്യവസായി അറിയാതെ നടന്നത് കോടികളുടെ ഇടപാട്; വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകളിൽ പ്രതി

Kerala
  •  2 days ago
No Image

യുഎഇയിൽ സ്ഥിതിഗതികൾ ശാന്തം; ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക്

uae
  •  2 days ago
No Image

F1 ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്സിൽ ജോർജ്ജ് റസ്സലിന് കിരീടം; മെഴ്‌സിഡസിന് ഇരട്ടിമധുരം

International
  •  2 days ago
No Image

ഹോളി ഘോഷയാത്രയില്‍ ഇസ്‌റാഈല്‍ പതാകകള്‍, നെതന്യാഹുവിന്റേയും മോദിയുടേയും ചിത്രം പതിച്ച പോസ്റ്ററുകള്‍

National
  •  2 days ago
No Image

കരിപ്പൂർ വിമാനാപകടം: ആറുവർഷത്തിന് ശേഷം വിമാനഭാഗങ്ങൾ ആക്രിക്കടയിൽ എത്തിച്ചു

Kerala
  •  2 days ago
No Image

സംഘർഷം ആരംഭിച്ച ശേഷം ​ഗൾഫിൽ നിന്ന് ഇതുവരെ തിരിച്ചെത്തിയത് 52,000-ലധികം ഇന്ത്യക്കാർ; പ്രവാസികൾക്ക് കർശന നിർദ്ദേശങ്ങളുമായി അബുദബിയിലെ ഇന്ത്യൻ എംബസി

uae
  •  2 days ago