ഖാഇദെ മില്ലത്ത് ' പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
'
മലപ്പുറം: എ.കെ റിഫായി രചിച്ച് ആലിക്ക് വാഴക്കാട് മലയാള പരിഭാഷപ്പെടുത്തിയ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് പുസ്തകത്തിന്റെ രണ്ടാം പതിപ്പ് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രഫ: ഖാദര്‍ മൊയ്തീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന് നല്‍കി പ്രകാശനം ചെയ്തു. സമൂഹത്തില്‍ ഉന്നത സ്ഥാനീയനായി ജനിച്ചിട്ടും സാധാരണ ജനങ്ങളോടൊപ്പം അവരുടെ പ്രശ്‌നങ്ങളറിഞ്ഞ് അവരോടൊപ്പം ജീവിച്ച മഹാനായിരുന്നു ഖാഇദെ മില്ലത്തെന്ന് ഖാദര്‍ മൊയ്തീന്‍ അനുസ്മരിച്ചു. മുഹമ്മദ് ഇസ്മായില്‍ സാഹിബ് എന്നായിരുന്നില്ല ഖാഇദെമില്ലത്ത് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിനെ അങ്ങനെ അറിയപ്പെടാനാണ് സമൂഹവവും ഇഷ്ടപ്പെട്ടത്. ന്യൂനപക്ഷങ്ങള്‍ക്ക് അഭിമാനകരമായ അസ്ഥിത്വം അദ്ദേഹം ഉണ്ടാക്കിനല്‍കി. അവരില്‍ അഭിമാന ബോധം സൃഷ്ടിച്ചു. ഖാഇദെ മില്ലത്തിനെ അടുത്ത് നിന്ന് സ്‌നേഹിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് കേരളീയര്‍. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള മണ്ണും കേരളത്തിന്റേതായിരുന്നു. ഖാഇദെമില്ലത്തിനോട് തോള്‍ചേര്‍ന്ന് മുന്നോട്ടുപോയ കേരളത്തെ ന്യൂനപക്ഷ രാഷ്ട്രീയം രാജ്യത്തിന് തന്നെ മാതൃകായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാദ് ജില്ലാ കെ.എം.സി.സിയും ഗ്രേസ് എജ്യുക്കേഷണല്‍ അസോസിയേഷനും സംയുക്തമായാണ് പുസ്തകം പുറത്തിറക്കുന്നത്.
റിയാദ് ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര അധ്യക്ഷനായി. സി.കെ താനൂര്‍ പുസ്തകം പരിചപ്പെടുത്തി. ധനസഹായ വിതരണം പ്രഫ: കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി.എച്ച് ചെയര്‍ ഡയറക്ടര്‍ പി.എ റഷീദ്, കുറിക്കോളി മൊയ്തീന്‍, നൗഷാദ് മണ്ണിശ്ശേരി, ഉസ്മാന്‍ താമരത്ത്, റഫീഖ് പാറക്കല്‍, സിപി മുസ്തഫ, അഷ്‌റഫ് കല്‍പകഞ്ചേരി, ഹസീഫ് വെങ്കിട്ട, ഷാഫി ഓമച്ചപ്പുഴ, ഷാഫി പുറത്തൂര്‍, ഹനീഫ മൂന്നിയൂര്‍, അഷറഫ് തങ്ങള്‍, മുജീബ് റഹ്മാന്‍.ടി, മുഹമ്മദ് വേങ്ങര, വി.എ റഹ്മാന്‍ പൊന്മള, റഹ്മത്ത് അരീക്കോട്, അലി ഹസ്സന്‍ മൈത്ര പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."