HOME
DETAILS

ഇന്ത്യയൊന്നും ചരിത്രത്തിൽ പോലുമില്ല; പാകിസ്ഥാനെ തകർത്ത് ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

  
February 25, 2026 | 7:20 AM

england cricket team set a huge record in t20 world cup

2026 ടി-20 ലോകകപ്പ് സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ട്. പാകിസ്ഥാനെ രണ്ടു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമിഫൈനലിലേക്ക് നടന്നുകയറിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 

തുടർച്ചയായ അഞ്ചാം തവണയാണ് ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്. 2016, 2021, 2022, 2024, 2026 എന്നീ വർഷങ്ങളിലാണ് ഇംഗ്ലണ്ട് സെമി യോഗ്യത ഉറപ്പാക്കിയത്. നാല് തവണ തുടർച്ചയായി ടി-20 ലോകകപ്പ് സെമിയിലെത്തിയ പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളെ മറികടന്നാണ് ഇംഗ്ലണ്ട് മുന്നേറിയത്. പാകിസ്ഥാൻ 2007-2012 കാലയളവിലും ശ്രീലങ്ക 2009-2014 വർഷങ്ങളിലുമാണ് സെമിയിലേക്ക് മുന്നേറിയത്. 

സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. 51 പന്തിൽ പത്ത് ഫോറുകളും നാല് സിക്സുകളും അടക്കം 100 റൺസ് നേടിയാണ് ബ്രുക്ക് തിളങ്ങിയത്. ഇംഗ്ലണ്ടിനായി ലിയാം ഡാവ്സൻ മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ജാമി ഓവർട്ടൻ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി. പാക് ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തിയത് ഷഹീൻ അഫ്രീദിയാണ്. നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 

അതേസമയം സാഹിബ്‌സാദ ഫർഹാന്റെ അർദ്ധ സെഞ്ച്വറിയാണ് പാകിസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 45 പന്തിൽ 63 റൺസ് ആണ് ഫർഹാന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏഴ് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ബാബർ അസം, ഫക്കർ സമാൻ എന്നിവർ 25 റൺസ് വീതവും നേടി. 

ഈ തോൽവിയോടെ പാകിസ്ഥാന്റെ സെമിഫൈനൽ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റിരിക്കുകയാണ്. ന്യൂസിലാൻഡിനെതിരെയുള്ള പാകിസ്ഥാന്റെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. സൂപ്പർ എട്ടിലെ പാക്കിസ്ഥാന്റെ അവസാന മത്സരം ശ്രീലങ്കക്കെതിരെയാണ്. ഫെബ്രുവരി 28നാണ് മത്സരം നടക്കുന്നത്. മറുഭാഗത്ത് ഇംഗ്ലണ്ട് ഫെബ്രുവരി 27ന് ന്യൂസിലാൻഡിനെയും നേരിടും.

England have become the first team to qualify for the 2026 T20 World Cup semi-finals. This is the fifth consecutive time that England has advanced to the semi-finals. England is the first team to achieve this feat. England qualified for the semi-finals in 2016, 2021, 2022, 2024 and 2026. England advanced by beating Pakistan and Sri Lanka, who have reached the semi-finals of the T20 World Cup four consecutive times. Pakistan advanced to the semi-finals between 2007-2012 and Sri Lanka between 2009-2014.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വിപ്ലവകാരികളുടെ കണ്‍വന്‍ഷന്‍,ഈ നിലയിലേക്ക് തങ്ങളെ എത്തിച്ചതാണ്': പാലക്കാട് സിപിഎം വിമതരുടെ കണ്‍വെന്‍ഷനില്‍ പി.കെ ശശി

Kerala
  •  a day ago
No Image

'ഇസ്‌റാഈലിന് വേണ്ടി പോരാടാന്‍ യു.എസില്‍ ആര്‍ക്കും താല്‍പര്യമില്ല'  സെനറ്റ ഹിയറിങ്ങില്‍ ഇറാന്‍ ആക്രമണത്തിനെതിരെ പ്രതിഷേധം, ബലപ്രയോഗം, സ്ഥാനാര്‍ഥിക്ക് പരുക്ക്

International
  •  a day ago
No Image

സുരക്ഷാ മുന്‍കരുതല്‍: ദുബൈ ഗ്ലോബല്‍ വില്ലേജ് നാളെ വരെ അടച്ചിടും

uae
  •  a day ago
No Image

കുര്‍ദ് ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇറാനില്‍ കലാപത്തിന് യു.എസ് നീക്കം; പിന്നാലെ കുര്‍ദ് ആസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം

International
  •  a day ago
No Image

കണ്ണീരോടെ മറ്റൊരു മടക്കം; പ്രോട്ടീസിനെ വിടാതെ പിന്തുടരുന്ന സെമി ശാപം

Cricket
  •  a day ago
No Image

ജി.സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം; അദ്ദേഹത്തിന്റെ കഴിവും അനുഭവസമ്പത്തും തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തുമെന്ന് എം.എ ബേബി, ഫോണില്‍ വിളിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a day ago
No Image

ദോഹയിലെ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു

qatar
  •  a day ago
No Image

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരും; ദേവസ്വം ബോര്‍ഡിനെതിരേ തന്ത്രിയുടെ മൊഴി

Kerala
  •  a day ago
No Image

യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ചാര്‍ട്ടര്‍ വിമാനങ്ങളും പ്രത്യേക സര്‍വിസുകളും, ഈടാക്കുന്നത് വന്‍ നിരക്ക്; പ്രധാന എയര്‍ലൈനുകളുടെ സ്റ്റാറ്റസ് ഇങ്ങനെ | UAE flight update

uae
  •  a day ago
No Image

കരിയറും ആത്മവിശ്വാസവും തകർത്തു; മോശം ഹെയർ കട്ടിന് എട്ടു വർഷത്തിന് ശേഷം യുവതിക്ക് നീതി, ലക്ഷങ്ങളുടെ നഷ്ടപരിഹാരം

National
  •  a day ago